Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത പറയുന്നു, തന്റെ ജീവിതം തകര്‍ത്തത് ആര്?

സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായരുടെ ജീവിതം തകര്‍ത്തത് ആരാണ്. കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനാണ് എന്ന് സരിത കുറേകാലം പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ കൂട്ടുകാരിയും നടിയുമായ ശാലു മേനോനാണ് എന്ന് പിന്നെ പറഞ്ഞു. പല രാഷ്ട്രീയ നേതാക്കളും തന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കി.

എന്നാല്‍ ഇവരാരും അല്ല, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആണ് തന്റെ ജീവിതം ഇത്ര നാശമാക്കിയത് എന്നാണ് സരിത എസ് നായര്‍ ഇപ്പോള്‍ പറയുന്നത്. സരിത നായര്‍ ജയിലില്‍ നിന്നെഴുതി എന്ന് പറയപ്പെടുന്ന കത്തിന്റെ രണ്ട് പേജുകള്‍ പുറത്തുവന്നതോടെയാണ് സരിത പി സി ജോര്‍ജിനെതിരെ തിരിഞ്ഞിരിക്കുന്നത്. പി സി ജോര്‍ജ് എന്ന എന്ന ഒറ്റ മനുഷ്യനാണ് എന്റെ ജീവിതം ഇത്ര നാശമാക്കിയത് എന്നാണ് സരിതയുടെ വാക്കുകള്‍.

saritha-press-meet

സോളാര്‍ കേസ് തുടങ്ങുന്നതിനൊക്കെ മുമ്പേ പി സി ജോര്‍ജിന് തന്നോട് പകയുണ്ട് എന്നാണ് സരിത പറയുന്നത്. ജോര്‍ജ് ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാമോ എന്നു ചോദിച്ച് സരിത നായരെ സമീപിച്ചിരുന്നത്രെ. എന്നാല്‍ സരിത അതിന് വഴങ്ങിയില്ല. ഐ ജി പദ്മകുമാറിനെ സ്വാധീനിച്ച് തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതിന് പിന്നില്‍ പി സി ജോര്‍ജാണ് എന്ന് വരെ സരിത നായര്‍ ആരോപിക്കുന്നു.

ഇപ്പോള്‍ പുറത്ത് വന്നത് തന്റെ കത്തല്ല എന്ന് സരിത തന്നെ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പി സി ജോര്‍ജ് പറയുന്നത് ഇത് സരിതയുടെ കത്താണ് എന്നാണ്. ഈ കത്തുമായി സരിത തന്നെ കാണാന്‍ വന്നു എന്ന് ജോര്‍ജ് പറയുന്നു. അതേസമയം ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് താനല്ല എന്നും പി സി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. പി സി ജോര്‍ജിനെ താനെഴുതിയ കത്ത് കാണിച്ചിട്ടേയില്ല എന്നാണ് സരിതയുടെ പക്ഷം. എങ്കില്‍ ആരാണ് സരിതയുടെ കത്ത് പി സി ജോര്‍ജിനെ കാണിച്ചത്. ഇപ്പോള്‍ പുറത്ത് വന്ന കത്ത് സരിത എഴുതിയതാണോ. ആരാണ് സരിത നായരുടെ ജീവിതം തകര്‍ത്തത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+