അനിൽകാന്തിൻ്റെ പിൻഗാമി ആരാകും; തച്ചങ്കരി ജനുവരിയിൽ പൊലീസ് മേധാവിയാകുമോ?
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഇക്കഴിഞ്ഞ ജൂൺ 30 ന് ചുമലയേറ്റ അനിൽകാന്തിന് പൊലീസ് മേധാവികസേരയിൽ തുടരാനാവുക ഏഴുമാസം മാത്രമായിരിക്കും. ഇതിനുശേഷം പൊലീസ് തലപ്പത്തേക്ക് ടോമിൻ ജെ തച്ചങ്കരിയെ യു പി എസ് സി അംഗീകാരത്തോടെ നിയമിക്കാനാണ് സർക്കാരിൻ്റെ നീക്കമെന്നാണ് സൂചനകൾ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിനാലാണ് ടോമിൻ ജെ തച്ചങ്കരിയെ ഇക്കുറി ഡിജിപി തലപ്പത്തേക്ക് പരിഗണിക്കാതിരുന്നത്. പൊലീസ് വകുപ്പിൽ മുപ്പത് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് കൈമാറുകയായിരുന്നു.അതിൽ നിന്നാണ് തച്ചങ്കരിയുടെ പേര് വെട്ടിമാറ്റിയത്.
സുധേഷ്കുമാർ, സന്ധ്യ, അനിൽകാന്ത് എന്നിവർക്കായിരുന്നു പട്ടികയിൽ മുൻതൂക്കം.സുധേഷ് കുമാറിനും, സന്ധ്യയ്ക്കും കാലാവധി ഉണ്ടായിരുന്നെങ്കിലും ജൂനിയറായ എഡിജിപി അനിൽകാന്തിനെ സർക്കാർ പരിഗണിക്കുകയായിരുന്നു. ഐപിഎസ് അസോസിയേഷനും അനിൽകാന്തിൻ്റെ പേരിനാണ് മുൻതൂക്കം നൽകിയത്.
ഏഴു മാസം മാത്രം കാലാവധിയുള്ള അനിൽകാന്തിനെ ഡിജിപിയാക്കി കൊണ്ടുള്ള സംസ്ഥാനത്തിൻ്റെ ഉത്തരവിൽ രണ്ടരവർഷമെന്ന് രേഖപ്പെടുത്താത്തതും ശ്രദ്ധേയമാണ്. സർവീസ് കാലാവധി നീട്ടി വാങ്ങാൻ അനിൽകാന്തിനും താൽപര്യമില്ല.
ചുരുക്കിപ്പറഞ്ഞാൽ, 2022 ജനുവരി 5ന് അനിൽകാന്ത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോൾ ആ കസേരയിലേക്ക് എത്തുക,സാക്ഷാൽ തച്ചങ്കരി തന്നെയായിരിക്കും. തച്ചങ്കരി ഉൾപ്പെട്ടിട്ടുള്ള കേസും കോടതിയിലെ നടപടിക്രമങ്ങളും എത്രയും വേഗം പൂർത്തിയാക്കിയാൽ സർക്കാരിന് ഡിജിപിയായി അദ്ദേഹത്തെ നിയമിക്കുന്നതിന് തടസ്സമുണ്ടാകില്ല.

അനിൽകാന്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺകുമാർ സിൻഹ കേരളത്തിലേക്കില്ലെന്ന നിലപാടെടുത്തതോടെയാണ് സീനിയോറിറ്റി അടുത്തഘട്ടത്തിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് വഴിതെളിഞ്ഞത്. സംസ്ഥാന സർക്കാരിൻ്റെ വിശ്വസ്തൻ കൂടിയായ അനിൽകാന്തിന് നറുക്കു വീണത് മുഖ്യമന്ത്രിയുടെ ഇടപെടൽ കൂടി കൊണ്ടാണ്. ദക്ഷിണമേഖലാ എഡിജിപി, വിജിലൻസ് ഡയറക്ടർ, ജയിൽമേധാവി, റോഡ് സേഫ്റ്റി കമ്മീഷണർ തുടങ്ങി സംസ്ഥാനത്തിൻ്റെ പ്രധാനപ്പെട്ട താക്കോൽ സ്ഥാനങ്ങളിലെ ചുമതലകൾ അനിൽകാന്ത് വഹിച്ചിരുന്നു.

അനിൽകാന്തിനെ ഒറ്റക്കെട്ടായി പിന്തുണച്ച് ഐപിഎസ് അസോസിയേഷൻ
ഐപിഎസ് അസോസിയേഷനും അനിൽകാന്തിനെ പൂർണമായി പിന്തുണച്ചു.മുഖ്യമന്ത്രിയുടെ മുന്‍ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും വിരമിച്ച ഡിജിപി ലോക്നാഥ് ബെഹ്റയുമായിരുന്നു അനില്‍കാന്തിനെ ഡിജെപിയാക്കുന്നതിൽ തെറ്റില്ല എന്നുള്ള അഭിപ്രായം മുന്നോട്ടുവച്ചത്. മന്ത്രിസഭായോഗത്തിൽ അനിൽകാന്തിൻ്റെ പേര് മുഖ്യമന്ത്രി പരിഗണനയ്ക്ക് വച്ചപ്പോൾ മന്ത്രിമാരും എതിർത്തില്ല. ഇതോടെയാണ് ജൂനിയർ എഡിജിപിയായിരുന്ന അദ്ദേഹത്തിനെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നൽകിക്കൊണ്ട് പൊലീസ് മേധാവി തലപ്പത്തേക്ക് ഉൾപ്പെടുത്തുന്നത്.

അടുത്ത പൊലീസ് മേധാവി തച്ചങ്കരിയോ?
ടോമിൻ ജെ തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസിന്റെ തുടരന്വേഷണം അധികം വൈകാതെ തീർപ്പാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തി യു പി എസ് സിക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. അനിൽകാന്ത് വിരമിക്കുന്നതിന് മുമ്പ് തന്നെ ഇതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കും.

തച്ചങ്കരിയുടെ സർവീസ് കാലാവധി
2021 ജനുവരി മുതൽ ഒന്നര കൊല്ലത്തോളം തച്ചങ്കരിക്ക് സർവീസ് കാലാവധി ബാക്കിയുണ്ട്. അനിൽകാന്ത് വിരമിച്ചു കഴിഞ്ഞാൽ സുധേഷ്കുമാറിന് ഒൻപത് മാസവും സന്ധ്യയ്ക്ക് ഒരു വര്‍ഷവും 3 മാസവും മാത്രമാണ് സർവീസുള്ളത്. യു പി എസ് സി യുടെ അടുത്ത ചുരുക്കപ്പട്ടികയിൽ തച്ചങ്കരി കയറിക്കൂടിയാൽ അദ്ദേഹം ഡിജിപിയാകുമെന്നതിൽ തർക്കമില്ല. നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയാണ് തച്ചങ്കരി.

സുപ്രീം കോടതിയുടെ നിർദ്ദേശം
സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള നിർദേശമനുസരിച്ച് സംസ്ഥാന പൊലീസ് മേധാവിമാരെ നിയമിക്കുമ്പോൾ രണ്ടു വർഷം കാലാവധി നൽകണമെന്നാണ് കീഴ്വഴക്കം. എന്നാൽ പുതിയ ഡിജിപിയുടെ കാര്യത്തിൽ ഇത് പാലിക്കപ്പെടുന്നില്ല.2018ലാണ് സുപ്രീം കോടതി അതാത് സംസ്ഥാനങ്ങളിലുള്ള ഡിജിപിമാരെ നിയമിക്കുമ്പോള്‍ രാഷ്ട്രീയ പരിഗണനകള്‍ നോക്കാതെ രണ്ടു വര്‍ഷമെങ്കിലും സര്‍വീസ് കാലാവധിയുള്ളവരെ വേണം നിയമിക്കാനെന്ന് ഉത്തരവിട്ടത്. വിധി നിലനിന്നാൽ അനിൽകാന്തിന് വീണ്ടും ഒന്നര വർഷം കൂടി പൊലീസ് മേധാവി സ്ഥാനത്തേക്ക് സർക്കാരിന് കാലാവധി നീട്ടി കൊടുക്കേണ്ടിവരും.

സുപ്രീംകോടതി ഉത്തരവിലുള്ളത് ഇക്കാര്യങ്ങൾ
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഡിജിപിക്ക് രണ്ടു വർഷത്തെ കാലാവധി നൽകണമെന്നതാണ് വാദം. എന്നാൽ സേനയിലെ ഒരു വിഭാഗം ഇതിനെ അംഗീകരിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിന് തിരുത്ത് വന്നിട്ടുണ്ട് എന്നാണ് സർക്കാർ വാദം. 2019 മാർച്ചിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയയുടെ സാന്നിധ്യത്തിലുള്ള പ്രത്യേക ബെഞ്ച് ഇത് സംബന്ധിച്ച ഉത്തരവിലെ അവ്യക്തതകൾ നീക്കി കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഉത്തരവിൽ പറയുന്നത്
ജസ്റ്റീസുമാരായ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന എന്നിവരും ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു. മതിയായ യോഗ്യതകളുള്ള ഉദ്യോഗസ്ഥനെ ഡിജിപിയായി നിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ, സർവീസിൽ നിന്ന് വിരമിക്കാൻ ആറുമാസമെങ്കിലും ബാക്കിയുണ്ടാകണമെന്ന നിബന്ധനയും ഉത്തരവിലുണ്ട്.

സന്ധ്യയും സുധേഷ്കുമാറും ഡിജിപിയുടെ ചുമതലയേൽക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്ത്?
ഫയർഫോഴ്സ് മേധാവി ബി സന്ധ്യയും വിജിലൻസ് ഡയറക്ടർ സുധേഷ്കുമാറും പൊലീസ് ആസ്ഥാനത്ത് അനിൽകാന്ത് ഡിജിപിയായി ചുമതലയേൽക്കുന്ന ചടങ്ങിൽ നിന്ന് വിട്ടു നിന്നു.എന്നാൽ രാവിലെ നടന്ന ലോക്നാഥ് ബഹ്റയുടെ വിരമിക്കൽ പരേഡിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തിരുന്നു. വൈകിട്ട് നടന്ന ആചാരപരമായ ചടങ്ങുകളിൽ മുതിർന്ന ഉദ്യോഗസ്ഥരായ ഇവരുടെ അസാന്നിധ്യം വാർത്തയെ തലക്കെട്ടിൽ ഇടംപിടിപ്പിച്ചു. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയെന്ന ചരിത്രം ബി സന്ധ്യ കുറിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു.ഡിജിപി സ്ഥാനത്ത് സന്ധ്യ എത്തുമോ എന്നത് ഏവരും ഉറ്റുനോക്കിയിരുന്നു.എന്നാൽ സംഭവിച്ചത് മറിച്ചാണ്.സുധേഷ്കുമാറിനെയും പൊലീസ് മേധാവി തലപ്പത്തേക്ക് പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ഇരുവർക്കും നറുക്ക് വീണില്ല.

പരിഭവം മാറ്റാൻ അനിൽകാന്തിനെ കണ്ട് സന്ധ്യയും സുധേഷ്കുമാറും
ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ആസ്ഥാനത്തെ ഡിജിപിയുടെ ഓഫീസിലെത്തി അനിൽകാന്തിനെ സുധേഷ്കുമാറും സന്ധ്യയും സന്ദർശിച്ചു. ഇരുവരും പുതുതായി ചുമതലയേറ്റെടുത്ത ഡിജിപി അനിൽകാന്തിന് അഭിനന്ദനങ്ങൾ അറിയിച്ച് പൂച്ചെണ്ടും കൈമാറി.തുടർന്ന് ഔദ്യോഗികമായ കൂടിക്കാഴ്ചയും നടന്നു.
ബീച്ചില്‍ എത്തിയാല്‍ പിന്നെ വേദിക ഹോട്ടാണ്; നടിയുടെ മാലി ദ്വീപ് ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications