കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ത്തികേയന് പകരം സ്പീക്കറാകാന്‍ ആളില്ലേ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജി കാര്‍ത്തികേയന്റെ ആകസ്മിക മരണം പുതിയ നിയമസഭ സ്പീക്കറെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാടുപെടുമെന്ന് റിപ്പോര്‍ട്ട്. നിയമസഭയുടെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ മിക്കവര്‍ക്കും താത്പര്യമില്ലത്രെ.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ പേര് തന്നെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. കാര്‍ത്തികേയന്‍ ചികിത്സക്കായി പോയ സമയത്ത് സഭ നിയന്ത്രിച്ചിരുന്നത് ശക്തനായിരുന്നു. എന്നാല്‍ അരുവിക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ നേരിട്ട് നയിക്കാന്‍ ശക്തനെ കോണ്‍ഗ്രസിന് ആവശ്യമാണ്. സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്താല്‍ ഇത് സാധ്യമാവില്ല.

G Karthikeyan

സ്പീക്കര്‍ സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു കെസി ജോസഫിന്റേത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച് സ്പീക്കറാകാന്‍ ജോസഫിനും താത്പര്യമില്ലത്രെ.

കെ മുരളീധരന്‍, വിഡി സതീശന്‍, കെ ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളും ഒരിടക്ക് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു ധാരണയും ഉണ്ടായിട്ടില്ല.

അരുവിക്കര മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളികളായിരുന്ന ആര്‍എ,സ്പി ഇത്തവണ യുഡിഎഫിന് ഒപ്പമാണ്. സീറ്റിന് വേണ്ടി ആര്‍എസ്പി വാശി പിടിച്ചാല്‍ അത് തിരിച്ചടിയാകും. നാടാര്‍ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് അരുവിക്കര.

English summary
Who will be the next speaker of Kerala Niyamasabha?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X