മദ്യവില്‍പ്പനയെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

  • Posted By:
Subscribe to Oneindia Malayalam

ഉപ്പള: ഉപ്പള ഐല മൈതാനത്തിന് സമീപം മദ്യവില്‍പ്പന വ്യാപകമാകുന്നതായി പരാതി. ഏഴംഗ സംഘമാണ് ഇവിടെ മദ്യവില്‍പ്പന നടത്തുന്നതെന്നാണ് പരാതി. മംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലക്ക് മദ്യമെത്തിച്ചാണ് ഇവിടെ വില്‍പ്പന നടത്തുന്നതത്രെ. വൈകുന്നേരം മുതല്‍ രാത്രി വൈകുംവരെ ഇവിടെ മദ്യവില്‍പന നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ഏറെയും മദ്യം വാങ്ങാന്‍ എത്തുന്നത്.

രാത്രിയില്‍ മദ്യപര്‍ ഇവിടെ അഴിഞ്ഞാടുന്നതായും പരാതിയുണ്ട്. മദ്യവില്‍പന എതിര്‍ത്തവരെ പുറത്തുനിന്നെത്തുന്ന നിരവധി കേസുകളില്‍ പ്രതികളായ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

alcohol

ഊരിപ്പിടിച്ച വാളല്ല ഇത് പങ്കായം.. ഓഖി ബാധിതരെ കാണാൻ പോയ പിണറായി കണ്ടംവഴി ഓടിത്തള്ളി.. പൂരട്രോളുകൾ!!

പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനായി ഒരു സംഘത്തെ കാറില്‍ നിര്‍ത്തിയതായും പറയുന്നു. മദ്യവില്‍പന സംബന്ധിച്ച് നാട്ടുകാര്‍ പൊലീസിലും എക്‌സൈസിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Whoever oppose alcohol sale is warned to be killed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്