കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീലിനെ സിപിഎം കൈവിടുന്നു? സഹകരണത്തിൽ ഇഡി വേണ്ട, കുഞ്ഞാലിക്കുട്ടിയോട് വ്യക്തിവൈരാഗ്യവും... അപ്പോൾ കള്ളപ്പണം?

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം അംഗമല്ലെങ്കിലും പല പാര്‍ട്ടി നേതാക്കളേക്കാളും മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പമുള്ള നേതാവാണ് കെടി ജലീല്‍. വലിയ വിവാദങ്ങളില്‍ പെട്ടെപ്പോഴെല്ലാം ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ എആര്‍ നഗര്‍ ബാങ്ക് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ജലീലിന് മുഖ്യമന്ത്രിയുടേയോ സിപിഎമ്മിന്റേയോ പിന്തുണയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എൻആർ നഗർ ബാങ്ക് വിവാദത്തിൽ കേന്ദ്ര ഇടപെടൽ തേടി ബിജെപിപിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എൻആർ നഗർ ബാങ്ക് വിവാദത്തിൽ കേന്ദ്ര ഇടപെടൽ തേടി ബിജെപി

 മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാൻ അധികാരമുണ്ട്;കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്ന് ജലീൽ മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാൻ അധികാരമുണ്ട്;കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്ന് ജലീൽ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അതിന് പിറകെ സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും ഒടുവില്‍ സഹകരണ മന്ത്രി വിഎന്‍ വാസവനും ഇക്കാര്യത്തില്‍ അടിവരയിട്ട് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. എആര്‍ സഹകരണ ബാങ്കിലേത് ഒരു സഹകരണ ബാങ്ക് തിരിമറി മാത്രമാണോ അതോ, ജലീല്‍ ആരോപിക്കപ്പെടുന്നതുപോലെ വന്‍ കള്ളപ്പണ ഇടപാണോ എന്നത് വഴിയേ തെളിഞ്ഞുവരേണ്ടിവരും. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് മറ്റ് പല ആരോപണങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

1

എആര്‍ നഗര്‍ ബാങ്കില്‍ 1,024 കോടി രൂപയുടെ കള്ളപ്പണം ഉണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം കെടി ജലീല്‍ പറഞ്ഞത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് ഇക്കാര്യമെന്നും ജലീല്‍ അവകാശപ്പെട്ടിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെ ആണ് ഈ കള്ളപ്പണ ആരോപണത്തില്‍ ജലീല്‍ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് ജലീല്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

2

എല്‍ഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയപരമായി ഗുണം ചെയ്യുന്ന ഒന്നാണ് പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള ഇപ്പോഴത്തെ ആരോപണങ്ങള്‍. എന്നാല്‍ ഈ വിഷയത്തില്‍ ജലീലിന് സിപിഎമ്മിന്റെ പിന്തുണയില്ല എന്നതാണ് പലരേയും ഞെട്ടിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആദ്യസൂചന നല്‍കിയതും. അതിന് പിറകെ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും കാര്യങ്ങള്‍ വിശദീകരിച്ച് ജലീലുമായി ബന്ധപ്പെട്ടത്.

3

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം എന്നതായിരുന്നു ജലീലിന്റെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുകയായിരുന്നു. കേരളത്തിലെ സഹകരണ മേഖലയിലെ വിഷയങ്ങള്‍ ഇഡി അല്ല കൈകാര്യം ചെയ്യേണ്ടത് എന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബാങ്ക് ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേണം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ജലീലിനെ പരിഹാസ രൂപത്തില്‍ വിമര്‍ശിക്കുകയും ചെയ്തു.

4

മുഖ്യമന്ത്രിയ്ക്ക് പിറകെ സിപിഎമ്മും ഈ വിഷയത്തില്‍ കെടി ജലീലിനെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ഇഡി അന്വേഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല സിപിഎമ്മിന്റ അതൃപ്തി. പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് നേര്‍ക്ക് കെടി ജലീല്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു എന്ന വിമര്‍ശനവും സിപിഎമ്മിനുണ്ട്. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ജലീലിന്റെ നീക്കം ശരിയല്ലെന്നാണ് എ വിജയരാഘവന്‍ അറിയിച്ചിട്ടുള്ളത്. കെടി ജലീലിനെ നേരിട്ടു വിളിച്ചുകൊണ്ടാണ് വിജയരാഘവന്‍ അതൃപ്തി അറിയിച്ചത് എന്നാണ് വിവരം.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

5

കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളോട് സിപിഎമ്മിന് പൊതുവേ അതൃപ്തിയാണുള്ളത്. പ്രത്യേകിച്ചും സഹകരണ മേഖലയില്‍ ഇഡി അന്വേഷണത്തിനിറങ്ങിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക സര്‍ക്കാരിനും ഉണ്ട്. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി നടത്തിയ നീക്കങ്ങള്‍ സിപിഎമ്മിനേയും സര്‍ക്കാരിനേയും വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി രാഷ്ട്രീയക്കളിയാണ് ഇഡി നടത്തുന്നത് എന്ന ആക്ഷേപവും ഉണ്ട്. ഇഡിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രഖ്യാപിത നയവും അത് തന്നെയാണ്.

6

കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ജലീലിന് സിപിഎമ്മിന്റെ പിന്തുണ കിട്ടാതെ പോയതിന് പിന്നിലും ഇത് തന്നെയാണ് കാരണം. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, ഇഡിയെ മുന്നില്‍ നിര്‍ത്തിയുള്ള യുദ്ധത്തിനായിരുന്നു കെടി ജലീല്‍ ഇറങ്ങിയത്. ഇത് ഗുണകരാവില്ല എന്ന് തന്നെയാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കെടി ജലീല്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ നടത്തുന്നത് വ്യക്തിപരമായ ആക്രമണം ആണെന്ന വികാരവും ഇതിനൊപ്പമുണ്ട്.

7

ഇതിനിടെ സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവനും ജലീലിനെതിരെ രംഗത്ത് വന്നു. സഹകരണം സംസ്ഥാന വിഷയം ആണെന്നും ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡിയുടെ പരിശോധന ആവശ്യമില്ല എന്നും ആയിരുന്നു വാസവന്റെ പ്രതികരണം. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇത്തരം ഒരു വിഷയം കെടി ജലീല്‍ തന്നെ അറിയിച്ചിട്ടില്ല എന്നും വാസന്‍ പ്രതികരിച്ചു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടിനില്‍ക്കില്ലെന്ന കടുത്ത പരാമര്‍ശം കൂടി വാസവന്‍ നടത്തിയിട്ടുണ്ട്.

8

എന്നാല്‍ കെടി ജലീല്‍ ഉന്നയിച്ച ആരോപണം, ഒരു സഹകരണ ബാങ്ക് തിരിമറിയില്‍ മാത്രം ഒതുങ്ങുമോ എന്ന ചോദ്യവും നിര്‍ണായകമാണ്. 1,021 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കില്‍ ഉണ്ടെങ്കില്‍, അതില്‍ സംസ്ഥാന ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ മതിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോള്‍ തന്നെ ഈ വിഷയം ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. പലര്‍ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് വ്യാജ അക്കൗണ്ടുകളുടേയും വ്യാജ നിക്ഷേപങ്ങളുടേയും വിവരങ്ങള്‍ പുറത്ത് വന്നത്.

9

എആര്‍ നഗര്‍ വിഷയത്തില്‍ കെടി ജലീലിനെ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയും സിപിഎമ്മും എത്തിയതിന് പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളുണ്ടെന്നാണ് മറ്റൊരു ആരോപണം. പികെ കുഞ്ഞാലിക്കുട്ടിയുമായുള്ള മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും അവിശുദ്ധ ബന്ധത്തിനുള്ള തെളിവാണിത് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയോട് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനോട് യോജിപ്പില്ല എന്ന നിലപാട് ഈ സംശയം ഒന്നുകൂടി ബലപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇതിലും സിപിഎം അവരുടെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. വ്യക്തിവൈരാഗ്യം തീര്‍ക്കും മട്ടില്‍ ഒരു നടപടിയും ഉണ്ടാവുകയില്ല എന്ന് 2016 ല്‍ ഭരണം ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

10

കെടി ജലീലിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് അദ്ദേഹത്തിന് കൃത്യമായ ന്യായീകരണവും വാദങ്ങളുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, കെടി ജലീലിനെ പിറകേ നടന്ന് വേട്ടയാടുകയായിരുന്നു മുസ്ലീം ലീഗ്. അതിന് കാര്‍മികത്വം വഹിച്ചിരുന്നത് പികെ കുഞ്ഞാലിക്കുട്ടിയും ആയിരുന്നു. സ്വാഭാവികമായും തിരിച്ചടിയ്ക്കാന്‍ കിട്ടിയ അവസരം ജലീല്‍ ഉപേക്ഷിക്കുകയും ഇല്ല. മുഖ്യമന്ത്രിയുടെ വിമര്‍ശനം വന്നപ്പോഴും, കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിറകോട്ടില്ല എന്നായിരുന്നു ജലീല്‍ ആവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കും എന്ന് കണ്ടറിയേണ്ടതാണ്.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

English summary
Why CPM is not supporting KT Jaleel in allegation against PK Kunhalikutty and demand for ED investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X