35 കോടിയുടെ കുറുപ്പ് ഒടിടിയില്‍ നല്‍കി ദുല്‍ഖര്‍ എന്ന നിര്‍മ്മാതാവിന് സുരക്ഷിതനാകാമായിരുന്നു: ശ്രീനാഥ്
കൊച്ചി: മോഹന്‍ലാല്‍ ചിത്രം മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് കുറുപ്പും ചര്‍ച്ചയാകുന്നത്. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ എന്ത് നഷ്ടം വന്നാലും കുറുപ്പ് തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് ദുല്‍ഖര്‍ സമല്‍മാന്‍ അറിയിച്ചത്. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം. ഒടിടിക്ക് വേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തിയേറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. നവംബര്‍ 12ന് ആണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ നിര്‍മ്മാതാവെന്ന നിലയില്‍ ദുല്‍ഖര്‍ സല്‍മ്മാന്‍ ഏറ്റെടുത്ത വലിയ വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ . മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് രാജേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സിനിമ എന്നത് കല എന്നതിനപ്പുറം ആഘോഷം കൂടിയാണ്. അതുകൊണ്ടാണ് ഒടിടിയില്‍ നിന്ന് മികച്ച ഓഫറുകള്‍ വന്നിട്ടും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ശ്രീനാഥ് പറയുന്നു. കുറുപ്പിന്റെ ആദ്യ ചിന്ത വന്നത് മുതല്‍ തിയേറ്ററിന്റെ ഡാര്‍ക്ക് റൂമില്‍ പ്രേക്ഷകര്‍ ഒന്നിച്ചിരുന്ന് കാണുന്നൊരു സിനിമയായാണ് ഇതിനെ നോക്കിക്കണ്ടതെന്നും അദ്ദേഹം പറയുന്നു.

ഒടിടിയില്‍ റിലീസ് ചെയ്യുന്ന സിനിമയായി ഒരിക്കലും കുറുപ്പിനെ കണ്ടിട്ടില്ലെന്ന് ശ്രീനാഥ് പറയുന്നു. തീയേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന പ്രേക്ഷകന്റെ വാക്കിലാണ് ഞങ്ങളുടെ വിജയമെന്ന് ശ്രീനാഥ് പറയുന്നു. തീയേറ്ററിന് വേണ്ടി നിര്‍മ്മിച്ച സിനിമ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ ടെക്‌നിക്കല്‍ ക്വാളിറ്റി അനുഭവിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ സിനിമയ്ക്ക് വേണ്ടി 35 കോടിയാണ് ചെലവാക്കിയത്. രണ്ട് വര്‍ഷത്തോളമാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാനായി കാത്തിരുന്നു എന്നത് ദുല്‍ഖര്‍ എന്ന നിര്‍മ്മാതാവ് ഏറ്റെടുത്ത വെല്ലുവിളിയാണ്. ഒടിടിയില്‍ നല്ല ഓഫറുകള്‍ വന്നപ്പോള്‍ പടം നല്‍കി നിര്‍മ്മാതാവെന്ന നിലയില്‍ സുരക്ഷിതനാകാമായിരുന്നു. എന്നാല്‍ തിയേറ്ററില്‍ നിന്നുതന്നെ കുറുപ്പ് എല്ലാവരും കാണണമെന്നും എല്ലാ ദൃശ്യ-ശ്രവ്യ ഭംഗിയോടെ ആസ്വദിക്കണമെന്നുമുള്ള ഉറച്ച തീരുമാനമെടുക്കാനുള്ള ധൈര്യം ദുല്‍ഖറിന് ഉണ്ടാത് അഭിനനന്ദനാര്‍ഹമാണെന്നും ശ്രീനാഥ് പറയുന്നു.

അതേസമയം, കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് തീയേറ്ററുകള്‍ തുറന്നത്. കേരളത്തിലെ ഗ്രാന്‍ഡ് റിലീസാണ് കുറുപ്പ്. ദുല്‍ഖറിന്റെ കരിയറിലെ വന്‍ ബജറ്റ് ചിത്രം കൂടിയാണിത്. നേരത്തെ ഒടിടിക്ക് പോകുമെന്ന് കരുതിയ ചിത്രം അവസാന നിമിഷമാണ് തിയേറ്റര്‍ റിലീസിനെത്തിയത്. മമ്മൂട്ടിയും ദുല്‍ഖറും ഇടപെട്ടാണ് ഇത് തിയേറ്ററുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Recommended Video

ഇക്കാര്യം തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. മമ്മൂട്ടിക്കും ദുല്‍ഖറിനും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ നന്ദിയും പറഞ്ഞിരുന്നു. നേരത്തെ മമ്മൂട്ടി ഇടപെട്ടായിരുന്നു പ്രീസ്റ്റ് എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തിയത്.












Click it and Unblock the Notifications