ആരോഗ്യം മാത്രമായിരുന്നില്ല പ്രശ്നം; ബിനീഷിന്റെ മയക്കുമരുന്ന് കേസും... കോടിയേരി മാറിയതിന് പിന്നില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ ആ പദവിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. 2020 നവംബര്‍ 13 ന് ആയിരുന്നു കോടിയേരി ബാലകൃഷ്ണന് അവധിയില്‍ പ്രവേശിച്ചത്.
അര്‍ബുദ ബാധിതനായ കോടിയേരി ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരുന്നു അവധി തേടിയത്. തുടര്‍ ചികിത്സ ആവശ്യമാണെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമായിരുന്നില്ല ആ നീക്കത്തിന് പിന്നില്‍ എന്നാണ് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

പിബി അംഗം
സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന് 2015 ല്‍ ആയിരുന്നു സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ടേമിന്റെ ഒടുവിലാണ് അദ്ദേഹം സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുത്തത്.

ആരോഗ്യം മാത്രമല്ല
ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് മാത്രമല്ല അന്ന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുത്തത് എന്നാണ് കോടിയേരി ഇപ്പോള്‍ പറയുന്നത്. മകന് ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയമായിരുന്നു. അത് കൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു കോടിയേരി അവധിയില്‍ പ്രവേശിച്ചത്. മക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയെ ബാധിക്കരുത് എന്ന് കരുതിയായിരുന്നു ആ നീക്കം എന്ന് അദ്ദേഹം പറയുന്നു. ആരോഗ്യ പ്രശ്നങ്ങളും അത്തരമൊരു തീരുമാനത്തിന് കാരണമായി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബിനീഷ് പ്രതിയല്ല
ബിനീഷിനെ മയക്കുമരുന്ന് കേസില്‍ ആണ് അറസ്റ്റ് ചെയ്തത്. 14 ദിവസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ ബിനീഷിന്റെ പേരുണ്ടായിരുന്നില്ല എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

കേന്ദ്ര ഏജന്‍സികളുടെ കളി
ബിനീഷിനെതിരെ ഇപ്പോള്‍ ഉള്ളത് സൃഷ്ടിച്ചെടുത്ത കേസ് ആണെന്നാണ് കോടിയേരി പറയുന്നത്. പി ചിദംബരത്തിനും ഡികെ ശിവകുമാറിനും എതിരെ ഇതുപോലെ കേസ് എടുത്തിട്ടില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും കേസ് എടുക്കാമെന്നും അദ്ദേഹം പറയുന്നു.

വലിയ പ്രതിസന്ധികള്‍
കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും അധികം പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ളത് മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ആയിരുന്നു. ഏറ്റവും അധികം ആരോപണങ്ങള്‍ നേരിട്ടത് ബിനീഷ് ആണ്. എന്നാല്‍ 2020 ല്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെട്ടപ്പോള്‍ മാത്രമാണ് ബിനീഷ് അറസ്റ്റിലായത്. ഈ കേസിലും ബിനീഷിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടോ എന്നതില്‍ അവ്യക്തതയുണ്ട്.

വിനോദിനിയും
ഏറ്റവും ഒടുവില്‍ ഭാര്യ വിനോദിനിയുടെ പേരിലും ആരോപണം ഉയര്‍ന്നു. സന്തോഷ് ഈപ്പന് വാങ്ങിയ ഫോണ്‍ വിനോദിനി ഉപയോഗിക്കുന്നു എന്നായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ആരോപണം. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യലിനായി വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിനോദിനി ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന് നല്കിയ ഫോണ്‍ അല്ലെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications