Get Updates
Get notified of breaking news, exclusive insights, and must-see stories!

മീരാ ജാസ്മിന്‍ എന്ന പേര് എന്തിന് വലിച്ചിഴച്ചു: അരിക്കൊമ്പന്‍ വിഷയം, ശ്രീജിത്തിനെതിരെ സാറാ റോബിന്‍

കൊച്ചി: അഡ്വ.ശ്രീജിത്ത് പെരുമനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി മീരാ ജാസ്മിന്റെ സഹോദരിയും സാമൂഹ്യ പ്രവർത്തകയുമായ സാറാ റോബിന്‍. മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടിവെച്ച് പിടികൂടി ഉള്‍ക്കാട്ടിലെക്ക് കടത്തിവിട്ട അരിക്കൊമ്പന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സാറ റോബിന്‍ രംഗത്ത് വന്നിരിക്കുന്നത്.

സാറാ റോബിന്‍ അഡ്മിനായ കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നതായിരുന്നു സോഷ്യല്‍ മീഡിയയിലുടെ ഉയർന്ന് വന്ന ആരോപണം. എന്നാല്‍ അരിക്കൊമ്പന്റെ പേരില്‍ ഒരു രൂപ പോലും പിരിവ് നടത്തിയിട്ടില്ലെന്നും, നടിയായ തന്റെ സഹോദരിയുടെ പേര് ശ്രീജിത്ത് മനപ്പൂർവ്വം ഈ വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയുമാണെന്നാണ് സാറാ റോബിന്‍ അവകാശപ്പെടുന്നത്.

arikomban

'ഈ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എന്റെയും മീരാ ജാസ്മിന്റേയും പേര് പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടാണ് ഈ വിഷയത്തിലേക്ക് എന്റെയും മീരാ ജാസ്മിന്റേയും പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നുള്ളത് അദ്ദേഹം വ്യക്തമാക്കണം. പണം പിരിച്ചു എന്നതിന്റെ പേരില്‍ കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും എനിക്കെതിരെ പരാതി വന്നിട്ടില്ല' - സാറാ റോബിന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന സൊസൈറ്റി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എന്നാല്‍ അതിനായി ഇതുവരെ ഒരിടത്തും പണപ്പിരിവ് നടത്തിയിട്ടില്ല. അനാവശ്യമായ ഒരു വിഷയത്തിലേക്ക് തന്റേയും സഹോദരിയുടെയും പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് അഡ്വ. ശ്രീജിത്ത് പെരുമനയ്ക്കെതിരെ പൊലീസില്‍ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സാറാ റോബിന്‍ വ്യക്തമാക്കി.

അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് എന്നുള്ളത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്. കെയർ ആൻഡ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന സംഘടന റജിസ്റ്റർ ചെയ്ത് മൃഗങ്ങള്‍ക്ക് വേണ്ടി വലിയൊരു സംഘടന ഉണ്ടാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടുള്ള ആയിരക്കണക്കിന് ആളുകളാണ് ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളത്. ഇത്തരത്തില്‍ ഒരു വലിയ സംഘടന വരുന്നുവെന്ന് അറിഞ്ഞതോടെ ആരോ അതിനെ തകർക്കാന്‍ ശ്രമിക്കുന്നുവെന്നാണ് തോന്നുന്നതെന്നും സാറാ റോബിന്‍ അഭിപ്രായപ്പെടുന്നു.

ഞങ്ങള്‍ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണമെങ്കില്‍ ആര് പണം തന്നു, ആരൊക്കെ പരാതി നല്‍കി, ഏത് അക്കൗണ്ടിലേക്കാണ് പണം വന്നത് എന്നതെല്ലാം അന്വേഷിക്കണം. ഈ സൊസൈറ്റിയുടെ പേരിൽ ഇതുവരെ അക്കൗണ്ട് പോലും തുടങ്ങിയിട്ടില്ല. സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ പോലും അടുത്ത ആഴ്ചയാണ് നടക്കുക. ഈ ഗ്രൂപ്പ് തുടങ്ങിയത് മുതല്‍ ഞാന്‍ ഗ്രൂപ്പില്‍ അംഗമാണ്. അതുകൊണ്ടാണ് ശ്രീജിത്ത് പെരുമന എന്റെ പേര് ഉപയോഗിച്ച് എന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും സാറാ പറഞ്ഞു.

meerajasmine

എന്റെ സഹോദരി മീരയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നു എന്നുള്ളത് അദ്ദേഹം വ്യക്തമാക്കണം. ഏതെങ്കിലും സ്റ്റേഷനില്‍ പരാതിയുള്ളതായി ഇതുവരെ അറിയില്ല. വിവരാവകാശ നിയമപ്രകാരം അതേക്കുറിച്ച് ഞാന്‍ കൂടുതല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഞങ്ങളുടെ ഗ്രൂപ്പിലുള്ള ഒരു സ്ത്രീ ശ്രീജിത്ത് പെരുമനയെ നമ്മുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ച് ഒരു പ്രഭാഷണം നടത്തിക്കണം എന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ആരോടും വ്യക്തിപരമായി സംസാരിക്കാൻ താല്പര്യമില്ലെന്ന നിലപാടായിരുന്നു ഞാന്‍ സ്വീകരിച്ചത്. അതിന്റെ വൈരാഗ്യം കാരണമായിരിക്കും ശ്രീജിത്ത് പെരുമന ഇത്തരമൊരു പ്രവർത്തി ചെയ്തത്. ഈ സംരഭത്തെ നശിപ്പിക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണം. അതുകൊണ്ട് കൂടിയാണ് പരാതി നല്‍കിയിരിക്കുന്നതെന്നും സാറാ റോബിന്‍ വ്യക്തമാക്കുന്നു.

അതേസമയം അരിക്കൊമ്പന്റെ പേരിൽ വാട്സാപ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശ്രീജിത്ത് പെരുമന. ഇത് സംബന്ധിച്ച് മീരാ ജാസ്മിന്റെ പേര് അടക്കം പരാമർശിച്ച് അഭിഭാഷകന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും പഴയപടി തന്നെയുണ്ട്. രിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനെന്നും പറഞ്ഞാണ് പണം പിരിച്ചതെന്നാണ് ശ്രീജിത്ത് പെരുമനയുടെ പരാതി.

പ്രവാസികളിൽ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നും പരാതിയിലുണ്ട്. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പനു വേണ്ടി ചിലർ ഏഴു ലക്ഷം രൂപ പിരിച്ചെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും നേരത്തെ വ്യക്തമാക്കിയിരുന്നു. പിരിവു നടക്കുന്നതായി ചില കർഷക സംഘടനകളും ആരോപിച്ച് രംഗത്ത് വന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+