കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നിട്ടും എന്തിന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു? 3 ഉത്തരങ്ങളുമായി യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് ഓരോ ദിവസവും നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു എന്ന വാര്‍ത്തകള്‍ ദേശീയ തലത്തില്‍ വന്നുകൊണ്ടിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ ഏഴ് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നത്. ഗുജറാത്തിലെ വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ഇത്തവണ ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നുണ്ട്.

കേരളത്തിലാകട്ടെ, ആര്‍എസ്എസ് ശാഖ നടത്താന്‍ ആളെ അയച്ചു സഹായിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരിക്കുന്നു. ഈ സാഹചര്യത്തിലും മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വമാണ് സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരിക്കേണ്ടത് എന്നാണ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മറുപടി നല്‍കിയത്.

എന്തുകൊണ്ട് മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

1

അചഞ്ചലമായ ആര്‍ എസ് എസ് വിരുദ്ധതയാകണം രാഷ്ട്രീയ നിലപാടിന്റെ മര്‍മ്മം...

ഇന്ത്യന്‍ തീവ്ര വലതുപക്ഷം അതിന്റെ അന്തിമ വിജയപ്രഖ്യാപനത്തിന് തയ്യാറെടുക്കുന്ന കാലത്ത്, മതേതര പക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളിന്റെയും നിലപാടുകള്‍ക്ക് കണിശമായ വ്യക്തത വേണം.. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘ് പരിവാറാണ്.. അവര്‍ മാത്രമാണ്.. കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തോട് രാജിയാകുന്നു എന്നതാണ് സി പി എമ്മിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ മുഖ്യ പ്രേരണ...
ഇങ്ങനെയൊരു പ്രതിസന്ധിയുടെ കാലത്തും കോണ്‍ഗ്രസിനെ എന്തിന് പിന്തുണക്കുന്നു എന്ന ചോദ്യത്തിന് മൂന്ന് ഉത്തരമാണ്..

2

1)കോണ്‍ഗ്രസ് ബി ജെ പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശവ്യാപക ബദലാണ്.. ചുരുങ്ങിയത് 12 സംസ്ഥാനങ്ങളിലെങ്കിലും ബി ജെ പി യോട് നേര്‍ക്കു നേരെ മത്സരിക്കുന്നവര്‍.. ആ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ ബദലിന് കരുത്ത് കൊടുക്കാനാണ്...

3

2) കാക്കി ട്രൗസര്‍... ആര്‍ എസ് എസിന്റ അടയാളം..അത് കത്തുന്ന ചിത്രം ഉയര്‍ത്തി പിടിച്ച് ഇന്ത്യയുടെ മനസിലേക്ക് നടക്കാനിറങ്ങിയ മനുഷ്യന്‍.. മരിക്കേണ്ടി വന്നാലും ബി ജെ പി യോട് സന്ധിയില്ല എന്ന് പറയുന്ന രാഹുല്‍ ഗാന്ധി...അയാള്‍ പറയുന്ന രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കുക എന്ന ദൗത്യം നിറവേറ്റാനാണ്....

4

3) ഇന്നും പോയിട്ടുണ്ട് ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എം എല്‍ എ മാര്‍.. ചതിക്കപ്പെട്ടു എന്നറിഞിട്ടും, ബി ജെ പി ഒരു സാധ്യതയാണ് എന്നറിഞ്ഞിട്ടും, ജീവന്‍ പണയപ്പെടുത്തി പിന്നെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പണിയെടുക്കുന്നവരെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കണ്ടിട്ടുണ്ട്.. കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തകര്‍...137 വര്‍ഷത്തെ ചരിത്രമുള്ള മഹാപ്രസ്ഥാനത്തിന്റെ 'കംപ്ലീറ്റ് കേഡര്‍മാര്‍'... അവരുടെ കൂടെ നില്‍ക്കുക എന്ന ദൗത്യം നിറവേറ്റാനാണ്...

5

കോണ്‍ഗ്രസ് മുന്നോട്ട് വക്കുന്ന ജനാധിപത്യ മതേതര കാഴ്ച്ചപ്പാടിനെയാണ് പിന്തുണക്കുന്നത്.. അതിന്റെ അതിജീവന ശേഷിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്.. അതല്ലാതെ ഏതെങ്കിലും ഒരു നേതാവിന്റെ പേശി ബലത്തിലല്ല... ഒരു വാക്കു കൊണ്ടെങ്കിലും ആര്‍ എസ് എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവര്‍ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരും...

വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, വിസാ കാലാവധി നീട്ടി...വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ; പ്രവാസികള്‍ക്ക് നേട്ടം, വിസാ കാലാവധി നീട്ടി...

6

പിന്‍കുറിപ്പ്:കിട്ടിയ ചാന്‍സിന് ഗോളടിക്കുന്ന സി പി എമ്മിനോട്.. അടിയന്തിരാവസ്ഥ കാലത്ത് ആര്‍ എസ് എസും സി പി എമ്മും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.. 77 ലെ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് വോട്ടു ചോദിച്ചിട്ടുണ്ട്.. കഴിഞ്ഞ ആഴ്ച്ച വിഴിഞ്ഞത്ത് ആനത്തലവട്ടവും വി വി രാജേഷും ഒരുമിച്ച് വേദി പങ്കിട്ടുണ്ട്.. ബംഗാളില്‍ സി പി എം ബി ജെ പി അവിശുദ്ധ സഖ്യ ചര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ട്... ആര്‍ എസ് എസി ന്റെ മെത്തയില്‍ വിരിച്ച താമരപ്പൂ സുഗന്ധം സി പി എമ്മിന്റെ ദേഹത്താണുള്ളത്...

ഷിബു മീരാന്‍...
മുസ്ലിം യൂത്ത് ലീഗ്...
ദേശീയ വൈസ് പ്രസിഡണ്ട്...

7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍7 കോണ്‍ഗ്രസ് നേതാക്കള്‍, ജഡേജയുടെ ഭാര്യ, ഹാര്‍ദിക് പട്ടേല്‍... ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍

English summary
Why Muslim League Supports Congress Still Now? Youth League Vice President Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X