Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് രാഹുല്‍ ഗാന്ധി മോദിയേക്കാള്‍ മികച്ചതാണ്... കാരണങ്ങള്‍ ഇതാ

തൃത്താല: കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ വിടി ബല്‍റാം രാഹുല്‍ ഗാന്ധിയുടെ ആശീര്‍വാദത്തോടെ എംഎല്‍എ ആയ ആളാണ്. അദ്ദേഹം രാഹുലിനെ പ്രകീര്‍ത്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.

മോദി വിമര്‍ശകന്‍ എന്ന രീതിയിലും വിടി ബല്‍റാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ആളാണ്. നീണ്ട അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ രാഹുലിനേയും നരേന്ദ്ര മോദിയേയും താരതമ്യം ചെയ്ത് വിടി ബല്‍റാം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിയ്ക്കുകയാണ്. എന്തുകൊണ്ടൊക്കെയാണ് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയേക്കാള്‍ മികച്ച് നില്‍ക്കുന്നത്... വിടി ബല്‍റാം പറയുന്നത് കേള്‍ക്കാം....

മോഹന്‍ലാല്‍ അല്ല മോഹന്‍ദാസ്

മോഹന്‍ലാല്‍ അല്ല മോഹന്‍ദാസ്

ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ പേര് ആവർത്തിച്ച് തെറ്റിക്കാറുള്ളത് അദ്ദേഹമല്ല;

ചരിത്രമണ്ടത്തരം

ചരിത്രമണ്ടത്തരം

ഭഗത് സിംഗ് ആൻഡമാൻ ജയിലിലാണ് തടവിൽ കഴിഞ്ഞത് എന്ന മട്ടിലുള്ള ചരിത്ര ബോധവുമല്ല അദ്ദേഹത്തിന്റേത്

എംആര്‍എസ് അല്ല മിസ്സിസ്

എംആര്‍എസ് അല്ല മിസ്സിസ്

ഒരു വനിതയെ അഭിസംബോധന ചെയ്യുമ്പോൾ മിസ്സിസ് എന്നതിനുപകരം എം.ആർ.എസ് എന്ന് നോക്കി വായിക്കുന്ന വിവരദോഷിയുമല്ല അദ്ദേഹം

ഭൂട്ടാനുകാര്‍ ഭൂട്ടാനുകാര്‍ മാത്രം

ഭൂട്ടാനുകാര്‍ ഭൂട്ടാനുകാര്‍ മാത്രം

ഭുട്ടാനിൽ ചെന്ന് അവിടത്തുകാരെ നേപ്പാളുകാർ എന്ന് വിളിച്ച് ഇന്ത്യക്കാരുടെ മാനം കളഞ്ഞിട്ടില്ല അദ്ദേഹം

 പ്രായത്തിന്‍റെ പ്രശ്നമല്ല

പ്രായത്തിന്‍റെ പ്രശ്നമല്ല

കാലാവസ്ഥാവ്യതിയാനം എന്നൊന്ന് യഥാർത്ഥത്തിൽ ഇല്ലെന്നും അതൊക്കെ പ്രായമാകുന്തോറും നമുക്കോരോരുത്തർക്കും ഉണ്ടാവുന്ന തോന്നൽ മാത്രമാണെന്നും അദ്ദേഹം ആധികാരികമായി പ്രഖ്യാപിച്ചിട്ടില്ല

ശാസ്ത്രബോധം

ശാസ്ത്രബോധം

കർണന്റേയും ഗണപതിയുടെയുമൊക്കെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി പൗരാണിക ഇന്ത്യയിൽ ജനറ്റിക് സയൻസും കോസ്മെറ്റിക് സർജറിയും ഉണ്ടായിരുന്നു എന്നവകാശപ്പെട്ട് പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ പോലും ശാസ്ത്രബോധമില്ലാത്തയാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടില്ല.

എന്തുകൊണ്ട് രാഹുല്‍

എന്തുകൊണ്ട് രാഹുല്‍

ഫാഷിസത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയിൽ അതിനെ ചെറുക്കാൻ നിയോഗമുള്ള എറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവാണദ്ദേഹം

അഴിമതിയില്ല

അഴിമതിയില്ല

പത്ത് വർഷം അധികാരത്തിന്റെ എറ്റവും സമീപത്ത് കഴിയാനവസരം ഉണ്ടായിട്ടും വ്യക്തിപരമായി അദ്ദേഹം അഴിമതിക്കാരനാണെന്ന് എതിരാളികൾക്ക് പോലും ആരോപിക്കാൻ കഴിയുന്നില്ല. അധികാരത്തിൽ അദ്ദേഹം ഇടപെട്ടതൊക്കെ ആദിവാസികൾക്കും യുവാക്കൾക്കും കർഷകർക്കും ഗ്രാമീണർക്കുമൊക്കെ വേണ്ടിയായിരുന്നു.

മതേതരത്വം

മതേതരത്വം

മതേതരത്വം അദ്ദേഹത്തിന്റെ ഡി.എൻ.എ.യിൽത്തന്നെ ഉണ്ട്. ജാതി, മത, പ്രാദേശിക വ്യത്യാസമില്ലാതെ രാജ്യത്തിന് മുഴുവൻ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നാത്ത ഒരു പശ്ചാത്തലം അദ്ദേഹത്തിനുണ്ട്.

ഏകാധിപത്യമില്ല

ഏകാധിപത്യമില്ല

"എല്ലാത്തിനും പരിഹാരം ഞാൻ" എന്ന ഫാഷിസ്റ്റ്‌ ഏകാധിപത്യ ഔദ്ധത്യത്തിനു പകരം "ഞാനല്ല, നമ്മൾ" എന്ന ജനാധിപത്യ സന്ദേശം അദ്ദേഹം മുന്നോട്ട് വെക്കുന്നു.

വ്യത്യസ്ത വിഷയങ്ങള്‍

വ്യത്യസ്ത വിഷയങ്ങള്‍

സ്ത്രീ ശാക്തീകരണം, ഭിന്ന ലൈംഗികതകളെ ഉൾക്കൊള്ളൽ തുടങ്ങി ഇന്ത്യൻ രാഷ്ട്രീയ സംവാദങ്ങളുടെ മുഖ്യധാരയിലേക്ക് ഇനിയും അധികം കടന്നുവരാത്ത വിഷയങ്ങൾ പരാമർശിക്കാനെങ്കിലും അദ്ദേഹത്തിന് കഴിയുന്നു.

ചെറുപ്പം

ചെറുപ്പം

താരതമ്യേന ചെറുപ്പമാണ് അദ്ദേഹം. വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാനും മുന്നേറാനും അദ്ദേഹത്തിന് ഇനിയും കഴിയും.

ബല്‍റാമിന്‍റെ പോസ്റ്റ്

വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+