സരിത ദില്ലിയില്‍ പോയത് മുഖ്യനേയും കൂട്ടരേയും കാണാന്‍ തന്നെ
തിരുവനന്തപുരം: സരിത എസ് നായരുമായി ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചകളെ ഇനി മുഖ്യമന്ത്രിക്ക് ന്യായീകരിക്കാന്‍ പറ്റില്ല. മുഖ്യന്റേയും സരിതയുടേയും വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ പുറത്ത്.
പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പുില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സത്വര നടപടിയ്ക്ക് സഹായം തേടിയാണ് സരിത ദില്ലിയില്‍ വച്ച് തന്നെ കണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് ന്യായീകരിച്ച് സരിതയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ടീം സോളാര്‍ ഇത്തരത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പില്‍ അപേക്ഷകളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ജനം ടിവിയാണ് ഇത് സംബന്ധിച്ച് തെളിവുകള്‍ പുറത്ത് വിട്ടത്. വിവാരവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് മറുപടി ലഭിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ മാത്രമല്ല സരിത ദില്ലിയില്‍ വച്ച് കണ്ടിട്ടുള്ളത്. കേന്ദ്ര മന്ത്രിയായിരുന്ന കെസി വേണുഗോപാല്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരേയും കണ്ടിരുന്നു.
എന്തിനാണ് ഇവരെ സരിത ദില്ലിയില്‍ പോയി കണ്ടതെന്നാണ് ഇനി അവശേഷിക്കുന്ന ചോദ്യം. കേരളത്തിലെ കൂടിക്കാഴ്ചകള്‍ ഒഴിവാക്കാനുള്ള നീക്കമാണിതെന്നും സംശയിക്കപ്പെടുന്നു.












Click it and Unblock the Notifications