കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കിലും മൂലയിലും എന്തിനാ ബാറുകള്‍?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് എന്തിനാണ് ഇത്രയേറെ ബാറുകള്‍... ചോദ്യം ചോദിച്ചത് വിഎം സുധീരനോ, കേരള മദ്യവിരുദ്ധ സമിതിയോ അല്ല... ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയാണ്. ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ അങ്കലാപ്പിലാക്കുന്ന ചോദ്യമായിരുന്നു കോടതിയുടേത്.

സംസ്ഥാനത്ത് മദ്യ ലഭ്യത കുറക്കുകയാണോ അതോ കൂട്ടുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യം എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ കോടതി ചോദിക്കാതെ ചോദിച്ചത്. ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ വേണ്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

HIgh Court

സര്‍ക്കാര്‍ ഉടന്‍ തന്നെ മദ്യ നയം തയ്യാറാക്കണം എന്നും കോടതി ആവശ്യപ്പെടുന്നുണ്ട്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാറുകള്‍ എങ്കില്‍ മറ്റിടങ്ങളില്‍ എന്തിനാണ് മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കടുത്ത് പോലും കേരളത്തില്‍ ഇഷ്ടം പോലെ ബാറുകളുണ്ട്.

ബാര്‍ ലൈസെന്‍സ് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഏതാണ്ട് ധാരാണയില്‍ എത്തിയ സമയത്താണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനം. ലൈസന്‍സ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബാറുടമകള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ച് ഇവരുടെ ഹര്‍ജി തള്ളി. തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചിന് മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോഴാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.

മദ്യ ഉപയോഗം കുറക്കാനാണ് ബാറുകള്‍ക്ക് അനുമതി നിഷേധിക്കുന്നതെന്ന സര്‍ക്കാര്‍ വാദത്തെ പൊളിക്കാന്‍ തയ്യാറായിട്ടായിരുന്നു ബാര്‍ ഉടകള്‍ എത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഉളള മദ്യ സൂപ്പര്‍ മര്‍ക്കറ്റുകളുടെ കാര്യം ബാര്‍ ഉടമകള്‍ കോടതിയില്‍ ഉന്നയിച്ചു.

English summary
Why should allow a number of Bars: asks High Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X