കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിയെ അല്‍പനെന്ന് വിളിക്കുന്നവരേ... ലുലു ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂ വിമര്‍ശകരോട് വിനയപൂര്‍വ്വം...

  • By ശ്വേത കിഷോർ
Google Oneindia Malayalam News

എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നായ ലുലുവിലേക്ക് നടന്ന നടന്ന കൂട്ട ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പതിനായിരക്കണക്കിന് ആളുകളാണ് പരസ്യമായി നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി എത്തിയത്. ആയിരങ്ങളെ വെയിലത്ത് നിര്‍ത്തി അടിമകളെ പോലെ ട്രീറ്റ് ചെയ്യണോ എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഈ സംഭവത്തെ ചോദ്യം ചെയ്തത്.

Read Also: പൂരമല്ല സാറേ.. ലുലുവിലേക്കുള്ള ഇന്റര്‍വ്യൂ ആണ്.. യൂസഫലിയുടെ അല്‍പ്പത്തരമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ!

ജോലിക്ക് ആളെ വേണമെങ്കില്‍ അപേക്ഷ ക്ഷണിച്ച് ആളെ എടുത്തൂടേ എന്ന് എം എ യൂസഫലിയോട് ചോദിച്ച സോഷ്യല്‍ മീഡിയ അദ്ദേഹത്തെ അല്‍പന്‍ എന്ന് വരെ വിളിച്ചു. എന്നാല്‍ എം എ യൂസഫലിയെ ഇക്കാര്യത്തില്‍ പിന്തുണച്ച് ഇഷ്ടം പോലെ ആളുകളാണ് രംഗത്ത് വരുന്നത്. യൂസഫലിയെ ദൈവത്തെ പോലെ കാണുന്നവരാണ് കൂട്ടത്തില്‍ പലരും. അവര്‍ക്ക് വിമര്‍ശകരോട് പറയാനുള്ളത്...

പ്രവാസികള്‍ യൂസഫലിക്കൊപ്പം

പ്രവാസികള്‍ യൂസഫലിക്കൊപ്പം

ഭാവി തലമുറയുടെ ഭാവി ഭദ്രമാക്കാന്‍ വേണ്ടിയാണ് യൂസഫലി പ്രവര്‍ത്തിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നവകേരളതിന്റെ പുനസൃഷ്ട്ടിക്കായി പരിശ്രമിക്കുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയൂടെ വലിയ മനസിനെ അഭിനനന്ദിക്കുന്നു. ഞങ്ങള്‍ പ്രവാസികള്‍ സ്നേഹിക്കുന്നു എം എ യൂസുഫലിയുടെ പ്രവര്‍ത്തനങ്ങളെ.. ഞങ്ങള്‍ പ്രവാസികള്‍ എം എ യൂസഫലിക്കൊപ്പം - ഫേസ്ബുക്കില്‍ ലുലു നാട്ടിക ഫ്രണ്ട്‌സ് എന്നൊരു പേജ് തന്നെയുണ്ട്.

കണ്ട് പഠിക്കണം

കണ്ട് പഠിക്കണം

കേരളത്തിന്റെ ഭാവി തലമുറക്ക് വേണ്ടി സ്വന്തം ബിസിനസ്സിനെക്കാളും കുറേയെറെ പേര്‍ക്ക് ഒരു തൊഴില്‍ കൊടുക്കാന്‍ പരിശ്രമിയ്ക്കുന്ന യൂസഫലിയുടെ ആ നല്ല മനസ്സുണ്ടല്ലോ അതാണ് ഏറ്റവും വലിയ മനുഷ്യത്വം.. പുതിയ തലമുറ കണ്ട് പഠിക്കേണ്ട സമ്പാദ്യം - യൂസഫലിയുടെ ലുലുവിലേക്ക് ആളെ എടുക്കാനുള്ള വിവാദമായ ആ വീഡിയോ കണ്ട് വിമര്‍ശിക്കുന്നവരോടാണ് ഈ പറയുന്നത്.

യൂസഫലി പറയുന്നത്

യൂസഫലി പറയുന്നത്

സ്വന്തം നാടായ നാട്ടികയിലെ എല്ലാ വീട്ടില്‍ നിന്നുമുള്ള ആളുകള്‍ ഒരുമിച്ചുണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് എം എ യൂസഫലി തന്നെ ഒരിക്കല്‍ പറഞ്ഞത്. അതുകൊണ്ടാണ് നാട്ടികയില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തുന്നതും ആള്‍ക്കാരെ എടുക്കുന്നതും. വിസയുടെ കാശും മറ്റുമായി പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതൊക്കെ ഒഴിവാക്കാന്‍ വേണ്ടി താന്‍ തന്നെ നേരിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്നാണ് യൂസഫലി പറയുന്നത്.

രക്ഷപ്പെടുന്നെങ്കില്‍ നല്ലതല്ലേ

രക്ഷപ്പെടുന്നെങ്കില്‍ നല്ലതല്ലേ

ഗള്‍ഫില്‍ ഒരു ജോലി എന്ന സപ്നവുമായി പതിനായിരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അതില്‍ കുറച്ചുപേരെങ്കിലും ലുലു ഗ്രൂപ്പിന്റെ ഇന്റര്‍വ്യൂവില്‍ രക്ഷപ്പെട്ടെങ്കില്‍ അവരുടെ കുടുംബത്തിനും നാടിനും നല്ലതല്ലേ? - ഇതാണ് ആളുകള്‍ക്ക് ചോദിക്കാനുള്ളത്. ഇതുപോലെ തന്നെ അഭിപ്രായമുള്ള ഒരുപാട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

സര്‍ക്കാരുകള്‍ പരാജയം

സര്‍ക്കാരുകള്‍ പരാജയം

ഇത് ഇന്നലെ നാട്ടികയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് നടത്തിയ ഇന്റെര്‍വിയുവിന് എത്തിയ ജനക്കൂട്ടം. - ഇന്റര്‍വ്യൂവിന്റെ തിരക്കേറിയ വീഡിയോ ഷെയര്‍ ചെയ്ത പോസ്റ്റ് ഇങ്ങനെയായിരുന്നു. ഇത് കേരളത്തിലെ തൊഴിലില്ലായിമയുടെ ഭീതിപ്പെടുത്തുന്ന രംഗവും കൂടിയാണ്, മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഈ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഒന്നും ചെയ്യുന്നില്ല. - ഇതാണ് ആരോപണം.

ആര്‍ക്കാണ് വിഷമം

ആര്‍ക്കാണ് വിഷമം

ആ ഉദ്യോഗാര്‍ത്ഥികള്‍ക്കില്ലാത്ത വിഷമമാ നമുക്ക്. വിദേശത്ത് ലുലു ഗ്രൂപ്പിലേക്ക് ഫ്രീയായി ജോലിക്ക് വേണ്ടി തന്നിഷ്ടപ്രകാരം അവരുടെ കുടുംബം രക്ഷപ്പെടുമെന്ന് കരുതി പോയി ക്യൂ നിന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് മറ്റുള്ളവരാണ് അവരല്ല. - ഇങ്ങനെ കളിയാക്കുന്നവരും ഉണ്ട്.

നരേന്ദ്ര മോദിക്കും കൊട്ട്

നരേന്ദ്ര മോദിക്കും കൊട്ട്

സ്വന്തം അക്കൗണ്ടിലുള്ള കാശ് കിട്ടാന്‍ അതും റേഷനായി മണിക്കൂറുകളോളം ക്യൂ നിര്‍ത്തിയ നരേന്ദ്രമോഡി ചെയ്തത് ശെരി... ജോലിക്ക് വേണ്ടി അവരവര്‍ അവരവരുടെ ഇഷ്ടത്തിന് അവിടെ പോയി നിന്നത് തെറ്റ്. - ലുലു ഗ്രൂപ്പിനെ ന്യായീകരിക്കാന്‍ വേണ്ടി നരേന്ദ്ര മോദിക്ക് രണ്ട് കൊട്ടുന്നവരും ഉണ്ട് എന്നതാണ് രസകരം.

English summary
Why people in social media criticize Lulu interview video?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X