കോവിഷീല്‍ഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിന്: കേന്ദ്രത്തോട് ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ട് ഡോസുകള്‍ സ്വീകരിക്കുന്നതിന്‍റെ ഇടവേളകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോട് ചോദ്യവുമായി കേരള ഹൈക്കോടതി. രണ്ട് ഡോസ് വാക്സിന്‍ എടുക്കാന്‍ എന്തിനാണ് 84 ദിവസത്തെ ഇടവേള എന്നാണ് കോടതിയുടെ ചോദ്യം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മാനദണ്ഡം കൊണ്ട് വന്നത്. വാക്സിന്‍റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ ഇതിന് പിന്നിലെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. വിഷയത്തില്‍ അടിയന്തരമായി മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു.
കിറ്റക്സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങള്‍. ജീവനക്കാർക്ക് വേണ്ട വാക്സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാൻ കമ്പനി ആരോഗ്യ വകുപ്പിന്‍റെ അനുമതി തേടി. എന്നാല്‍ 84 ദിവസത്തെ ഇടവേളയെന്ന കേന്ദ്ര മാനദണ്ഡം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.

84 ദിവസം എന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കണമെങ്കില്‍ കേന്ദ്രം നിലാപാട് വ്യക്തമാക്കണമെന്നും കമ്പനിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിറ്റക്സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയത്. വാക്സിന്‍റെ ലഭ്യതക കുറവാണ് കാരണമെങ്കില്‍ സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങുന്നവക്ക് രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാമല്ലോയെന്നും കോടതി ചോദിച്ചു.
കേസ് വ്യാഴാഴ്ച വീണ്ടും കോടതി പരിഗണിക്കും. അതിനുള്ളില്‍ കേന്ദ്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കും. 93 ലക്ഷം രൂപയുടെ വാക്സിന്‍ കമ്പനി വാങ്ങിയിട്ടുണ്ട്. എന്നിട്ടും അത് ഉപയോഗിക്കാന‍് അനുവദിക്കാത്തത് നിതീ നിഷേധമാണെന്നും കിറ്റക്സ് കമ്പനിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആദ്യ ഡോസായി പതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കിയാതായും കമ്പനി കോടതിയെ അറിയിച്ചു. അതേസമയം വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ച് ഇത്തരത്തിലുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്നായിരുന്നു എതിര്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
വാക്സിന്‍റെ ആദ്യ ഡോസ് സ്വീകിരിച്ച് കഴിഞ്ഞ് നാല് മുതല്‍ ആറാഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ് നിര്‍ദേശത്തില്‍ പറഞ്ഞത്. പിന്നീടിത് 45 ദിവസം എന്നാക്കി മാറ്റിയെങ്കിലും ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര നിര്‍ദേശം.
അതേസയമം, സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിനായി ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിനായി എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും












Click it and Unblock the Notifications