കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 10 വരെ സംസ്ഥാനത്ത് വ്യാപക മഴ; കോട്ടയത്തും കോഴിക്കോടും മഴ കനക്കും

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് 10 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, കോട്ടയം ജില്ലകളിൽ മഴ കനത്തേക്കും. ഇവിടങ്ങളിൽ മണിക്കൂറിൽ 40 കിമി വേഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ഇടി മിന്നൽ സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യത.

rain

മാർച്ച് ഒന്ന് മുതലുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 31 ശതമനാനത്തിൽ അധികം വേനൽമഴ ലഭിച്ചിട്ടുണഅട്. പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്തനംതിട്ടയിൽ 88 ശതമാനവും കണ്ണൂരിൽ 75 ഉം എറണാകുളത്ത് 65 ,കാസർഗോഡ് 61 എന്നിങ്ങനെയാണ് അധികമഴ ലഭിച്ചത്.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

അതേസമയം കോട്ടയം , മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും ഇക്കുറി വേനൽ മഴ കൂടുതൽ ലഭിച്ചു. സാധരണ ഗതിയിൽ ഈ കാലയളവിൽ 161 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇത് 211 മില്ലി മീറ്ററാണ് ലഭിച്ചത്. അതേസമയം ഇത്തവണ തെക്ക് പടിഞ്ഞാൻ കാലവർഷം ജൂൺ 1 ന് തന്നെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും, അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണംസൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരും, അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യക്കിറ്റ് വിതരണം

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
Widespread rains in Kerala till May 10; Heavy rains in Kottayam and Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X