കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗില്‍ തീരുമാനമായി;പ്രസിഡന്‍റായി ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി,പി കെ ഫിറോസ് സെക്രട്ടറി?

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പുതിയ കമ്മിറ്റിക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയിലെ സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. യൂത്ത് ലീഗ് പ്രസിഡന്റായി പാണക്കാട് മുനവ്വറലി തങ്ങളും സെക്രട്ടറിയായി പി കെ ഫിറോസും ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്.

ദീര്‍ഘകാലമായി ധാരണയിലെത്താന്‍ കഴിയാതെ യൂത്ത് ലീഗിലെ സ്ഥാനനിര്‍ണ്ണയം നീണ്ടുപോകുകയായിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനായ മുനവ്വറലി ശിഹാബ് തങ്ങളെയാണ് പ്രസിഡന്‍റായി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനറും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി കെ ഫിറോസ് ജനറല്‍ സെക്രട്ടറിയാകും. പുതിയ കമ്മിറ്റിയെ ഔദ്യോഗികമായി ഡിസംബര്‍ 15ന് പ്രഖ്യാപിക്കുമെന്നുമറിയുന്നു.

muslimleague

മുന്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി പി അഷ്‌റഫലി യൂത്ത് ലീഗ് ട്രഷറര്‍ സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. അതേ സമയം എം എ സമദിനെയും ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറം സ്വദേശിയായതിനാല്‍ ടി പി അഷ്‌റഫലിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. നജീബ് കാന്തപുരവും പി ജി മുഹമ്മദും പുതിയ ജോയിന്റ് സെക്രട്ടറിമാരാകും.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും മുസ്ലീം ലീഗ് നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പുതിയ കമ്മിറ്റിക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്. പി കെ ഫിറോസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം മുനവ്വറലി തങ്ങളെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

English summary
will announce Youth League new state committee on dec 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X