ആര്യാടന്‍ ഷൗക്കത്ത് പൊന്നാനിയില്‍ ഇടത് സ്വതന്ത്രനാകുമോ? കടുത്ത നടപടിക്ക് ഭയന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് പാർട്ടി നേതൃത്വത്തില്‍ നിന്നും ഉയർന്നത്. കെ പി സി സി അച്ചടക്ക സമിക്ക് മുമ്പാകെ ഇന്ന് ഹാജരാകുന്ന ആര്യാടന്‍ ഷൗക്കത്തിനെതിരെ ശക്തമായ രീതിയിലുള്ള നടപടിയുണ്ടാകുമെന്ന സൂചനകളും കഴിഞ്ഞ ദിവസം മുതല്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിലേക്ക് സി പി എമ്മും കടന്ന് വരുന്നത്.
ആര്യാടൻ ഷൗക്കത്തിനെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത് മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലൻ തന്നെയാണ്. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ല. എൽ ഡി എഫ് അദ്ദേഹത്തിന് പൂർണ സംരക്ഷണം നൽകും. ആർ എസ് എസിനെയും ബി ജെ പിയെക്കാൾ കോൺഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നടപടിയെന്നും എകെ ബാലന്‍ പറഞ്ഞു.

'ആര്യാടന്‍ ഷൗക്കത്തിനെതിതിരെ നടപടി എടുത്താല്‍ അത് കോൺഗ്രസിന്റെ സർവ്വനാശത്തിലേക്ക് എത്തും. നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ദുർബലമാകും. ഷൗക്കത്തിനെ കോൺഗ്രസിന് തൊടാൻ കഴിയില്ല, നടപടി എടുത്താൽ വള പൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടും. നടപടി ഉണ്ടായാൽ ഒരു രൂപത്തിലും ഷൗക്കത്ത് ഒറ്റപ്പെടാൻ പോകുന്നില്ല' സി പി എം നേതാവ് രംഗത്ത് വന്നു.
കോൺഗ്രസിനൊപ്പം യു ഡി എഫിലെ മറ്റ് ഘടക കക്ഷികൾ ഇല്ല. സി പി എം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അവർ പൂർണ്ണമായും പരിപാടിയെ പിന്തുണയ്ക്കുകയാണ്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. ഗവർണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യു ഡി എഫ് നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എകെ ബാലന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആര്യാടന്‍ ഷൗക്കത്ത് സി പി എം പാളയത്തിലേക്ക് എത്തുമോയെന്ന ചർച്ചകളും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിട്ടുണ്ട്. ആര്യാടന്‍ കോണ്‍ഗ്രസ് വിട്ട് വരികയാണെങ്കില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇടത് സ്വതന്ത്രനായി മാറുമോയെന്ന തരത്തിലേക്ക് വരെ ചർച്ചകള്‍ മുന്നോട്ട് പോയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസിന് ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications