കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിക്കെതിരെ മത്സരിക്കുമെന്ന് ജസീറ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കടല്‍ തീരത്തെ മണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്ന ജസീറയോട് എന്താണ് എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്ക് ദേഷ്യം. ജസീറയുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് അബ്ദുള്ളക്കുട്ടി നടത്തിയ പല പ്രസ്താവനകളും ഇത്തരമൊരു സംശയം ജനിപ്പിക്കുന്നതായിരുന്നു.

ഒടുവില്‍ ജസീറയുടെ സമരത്തിനെതിരായി താന്‍ എഴുതിയ ലേഖനം വിവാദമാക്കാന്‍ അബ്ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്ന ഫോണ്‍ കോളും പുറത്തുവന്നിരിക്കുന്നു. അബ്ദുള്ളക്കുട്ടി ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് പുതിയ വിവാദം.

Jaseer

അബ്ദുള്ളക്കുട്ടി എവിടെ മത്സരിച്ചാലും എതിര്‍ സ്ഥാനാര്‍ത്ഥിയായി താന്‍ ഉണ്ടാകുമെന്നാണ് ജസീറ ഇതിനോട് പ്രതികരിച്ചത്. ദില്ലിയില്‍ സമരം തുടരുന്ന ജസീറ മാധ്യമ പ്രവര്‍ത്തകരിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ ഫോണ്‍ കോള്‍ വിവാദം അറിഞ്ഞത്. അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷമായ ഭാഷയാണ് ജസീറ ഉപയോഗിച്ചത്.

അബ്ദുള്ളക്കുട്ടി രാജ്യദ്രോഹിയാണ്. ഇത്തരക്കാരെ ജനം തിരിച്ചറിയണം. പച്ചക്ക് തൂക്കിക്കൊല്ലണം- ജസീറ പറഞ്ഞു. കാര്യങ്ങള്‍ ഈ രീതിയിലാണ് തുടരുന്നതെങ്കില്‍ മണ്ണിന് പകരം സ്വന്തം മക്കളെ നല്‍കേണ്ടിവരുമെന്നും ജസീറ പറഞ്ഞു.

കണ്ണൂര്‍ സ്വദേശിനിയായ ജസീറ സ്വന്തം നാട്ടിലെ കടല്‍ തീരത്തെ മണലെടുപ്പിനെതിരെ പ്രതികരിച്ച് തുടങ്ങിയതാണ്. അത് നാട്ടില്‍ നിന്ന് കണ്ണൂര്‍ കളക്ടറേറ്റിലേക്കും, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലേക്കും ഒടുവില്‍ ദില്ലി വരെയും എത്തിയിരിക്കുന്നു. ഇതുവരെ ഇവരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ ഒരു നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സമരമുഖത്ത് സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ജസീറ ഉള്ളത്. കുട്ടികളുടെ ഭാവി നശിപ്പിക്കാതെ സമരം നിര്‍ത്തണം എന്ന് മുമ്പ് അബ്ദുള്ളക്കുട്ടി ജസീറയോട് ആവശ്യപ്പെട്ടിരുന്നു. ജസീറയുടെ സമരം വെറുതെയാണെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചിരുന്നു.

English summary
Will contest against Abdullakkutty; says Jaseera.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X