കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് വോട്ട് മറിയ്ക്കുമോ?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കിയില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വോട്ട് മറിയ്ക്കുമോ? മാണി വിഭാഗത്തിന് ഇടുക്കി ലോകസ്ഭ മണ്ഡലത്തില്‍ ഉള്ള മേല്‍ക്കൈ നോക്കുകയാണെങ്കില്‍ ഈ ഒരു സാധ്യത തള്ളിക്കളയാനാകില്ല. ഏഴ് നിയോജക മണ്ഡലങ്ങള്‍ ആണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഉള്ളത്. 2011 ന് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് നിയമ സഭ മണ്ഡലങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായിരുന്നു. ഇടുക്കി സീറ്റ് ചോദിച്ചിട്ടും നല്‍കാതെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തതിനാല്‍ മാണി വിഭാഗം വോട്ട് മറിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

2009 ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പിടി തോമസ് 74,796 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം മലയോര മേഖലയായ ഇടുക്കിയിലെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഏറെ മാറ്റം വന്നു. കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ഇടുക്കി രൂപത വിജയ കോണ്‍ഗ്രസിന്‍റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനോടുള്ള വിരോധം സഭയ്ക്ക് കേരള കോണ്‍ഗ്രസിനോട് ഇല്ലാനും.

Deen

സിപിഎം ആകട്ടെ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയിസ് ജോര്‍ജിനെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിയ്ക്കുന്നത്. അതിനാല്‍ സഭയുടെ പിന്തുണ ഏറെക്കുറെ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് അനുകൂലം. ഇനി മാണി വിഭാഗം വോട്ട് കൂടി മറിച്ചാലോ.

2009 ലെ കണക്കുകള്‍ അനുസരിച്ച് ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ 10,62,849 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 7,87,236 പേര്‍ വോട്ട് രേഖപ്പെടുത്തി (പോസ്റ്റല്‍ വോട്ട് ഉള്‍പ്പെടുത്താതെ). 74796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് ജയിച്ചത്. 408,484 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുന്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭ മണ്ഡലം. 2011 നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കിയാല്‍ മൂന്ന് മണ്ഡലങ്ങളില്‍ ജയിച്ചത് കേരള കോണ്‍ഗ്രസ് മാണി വിഭാഗമായിരുന്നു. കോതമംഗലത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായ ടി യു കുരുവിള 12,222 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. തൊടുപുഴയില്‍ പിജെ ജോസഫ് 22,868 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇടുക്കി മണ്ഡലത്തിലാകട്ടെ റോഷി അഗസ്റ്റിന്‍ 15,806 വോട്ടിനും ജയിച്ചു. രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മും ഒരു മണ്ഡലത്തില്‍ സിപിഐയും വിജയിച്ചു. ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഒരൊറ്റ മണ്ഡല (മൂവാറ്റുപുഴ)ത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.

2009 ല്‍ കോണ്‍ഗ്രസിന് വിജയിക്കാനായെങ്കിലും 2011 ലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ സാധ്യത മങ്ങുന്നു. ഇടുക്കിയിലെ ജനങ്ങളുടെ വികാരമായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി അംഗം തന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതും കോണ്‍ഗ്രസിന് തിരിച്ചടി തന്നെയാണ്.

English summary
Will Kerala Congress Support CPM in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X