കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഫ് അലിയുടെ സിനിമകള്‍ തടയുമെന്ന് ശിവസേന

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: നടന്‍ ആസിഫ് അലിയുടെ സിനിമകള്‍ തൃശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന. ആസിഫിനെതിരെ ശിവസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും നടത്തി.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം 'ഹായ് ഐ ആം ടോണി' യെ വിമര്‍ശിച്ചതിന് രണ്ട് പെണ്‍കുട്ടികളെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണത്രെ ശിവസേനയുടെ തീരുമാനം.

Shiv Sena Asif Ali

സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥിനികളെ ഗുണ്ടകളെ വച്ച് തല്ലിച്ചതച്ച ആസിഫ് അലിയുടെ സിനിമകള്‍ ഇനി തൃശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ശിവസേന ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാനറില്‍ എഴുതിയിരിക്കുന്നത്. ശിവ സേനയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡയകളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ആസിഫ് അലിക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്തെങ്കിലും ചെയ്താല്‍ അതിനും ആസിഫ് അലി തന്നെ മറുപടി പറയണോ എന്നാണ് ഭൂരിപക്ഷം പേരുടേയും ചോദ്യം.

ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചപ്പോള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ച രണ്ട് സ്ത്രീകളെ മുംബൈ പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശിവസേന പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇക്കാര്യങ്ങളൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തൃശൂരിലെ ശിവസേനക്കാര്‍ക്ക് നേരെ ഉന്നയിക്കുന്നത്.

English summary
Will not allow to screen Asif Ali's films in Thrissur: Shiv Sena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X