കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരിനില്ലെന്ന് ആപ്പ്
ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. രണ്ടാമതും തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ കോണ്‍ഗ്രസ് നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തന്നെ ഇക്കാര്യം പിന്നീട് നിഷേധിച്ചു.

നേരത്തെ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ജന ലോക്പാല്‍ ബില്ലില്‍ തട്ടി ആ ബന്ധം ഉലഞ്ഞു. ഇതോടെ കെജ്രിവാള് സര്‍ക്കാര്‍ രാജിവക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍വ്വാധിപത്യം നേടിക്കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസിന് പുനര്‍വിചിന്തനം ഉണ്ടായത്. ഏത് വിധേനയും ദില്ലി ഭരണത്തില്‍ പങ്കാളിയാവുക എന്നത് പാര്‍ട്ടിയുടെ നിലനില്പിന്റെ കൂടി പ്രശ്നമാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്.
എന്നാല്‍ ഒരിക്കല്‍ രാജിവച്ച് പുറത്ത് പോയവര്‍ക്ക് വീണ്ടും സര്‍ക്കാരുണ്ടാക്കാനുള്ള യോഗ്യതയില്ലെന്നാണ് ഏറ്റവും ഒടുവല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പിനെ നേരിടണം എന്ന് തന്നെയാണ് കോണ്‍ഗ്രസും ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്കും അഭിപ്രായ വ്യത്യാസം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications