ഇടുക്കി കൊടുക്കില്ലെന്ന് കോണ്‍ഗ്രസ്, മാണി കുടുങ്ങി
തിരുവനന്തപുരം: ഇടുക്ക് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ്. ഇടുക്കിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.
ഇതോടെ കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായി. ഇനി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനുമായുള്ള ചര്‍ച്ച മാത്രമാണ് കേരള കേണ്‍ഗ്രസിനുള്ള ഏക പ്രതീക്ഷ. കെപിസിസി ആസ്ഥാനത്ത് വച്ച് കെഎം മാണിയും പിജെ ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യലിസ്റ്റ് ജനതക്കും, മുന്നണി വിട്ട് വന്ന ആര്‍എസ്പിക്കും ഓരോ സീറ്റ് വീതം കൊടുക്കാമെങ്കില്‍ 9 എംഎല്‍എമാരുള്ള തങ്ങള്‍ക്ക് എന്തുകൊണ്ട് ഇടുക്കി സീറ്റുകൂടി തന്നുകൂടാ എന്നാണ് കേരള കോണ്‍ഗ്രസിന്റെ ചോദ്യം. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുന്നും ഇല്ല.
സീറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ ജനത ദള്‍ പിളര്‍ന്ന് സോഷ്യലിസ്റ്റ് ജനത രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നത്. കഴിഞ്ഞ തവണ സോഷ്യലിസ്റ്റ് ജനത സീറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ സീറ്റ് നിഷേധിക്കരുതെന്ന് തുടക്കം മുതലേ സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗമാണ് ഇടുക്കി സീറ്റിന് വേണ്ടി വാശിപിടിക്കുന്നത്. ജോസഫ് ഇടതുപക്ഷത്തായിരുന്നപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആയിരുന്നു ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ യുഡിഎഫില്‍ എത്തിയപ്പോള്‍ ആ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണം എന്നതാണ് കേരള കോണ്‍ഗ്രസിന്റേയും ജോസഫ് വിഭാഗത്തിന്റേയും വാദം.
സീറ്റ് വിഭജനം സംബന്ധിച്ച് ഇനിയും ചര്‍ച്ചകള്‍ തുടരുമെന്ന് കെഎം മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി സീറ്റിന് വേണ്ടി ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ എന്തായാലും ദില്ലിക്ക് പോകില്ലെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications