കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി കലിപ്പില്‍; പുതുപ്പള്ളി വിട്ട് ഒരു കളിക്കുമില്ല... പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ് ജനുവരി 30 ന് രാവിലെ പുറത്ത് വന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു.

ഉമ്മന്‍ ചാണ്ടിയെ നേമത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിയോട് ഏറ്റുമുട്ടുമോ? ജയം ഉറപ്പെന്ന് മുല്ലപ്പള്ളിഉമ്മന്‍ ചാണ്ടിയെ നേമത്ത് ഇറക്കാന്‍ കോണ്‍ഗ്രസ്, ബിജെപിയോട് ഏറ്റുമുട്ടുമോ? ജയം ഉറപ്പെന്ന് മുല്ലപ്പള്ളി

ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?ഒരിക്കൽ ലീഗിന്റെ കോട്ട തകർത്തു, പിന്നെ ലീഗിന്റെ കോട്ട കാത്തു... ഒടുക്കം 579 വോട്ടിന് ജസ്റ്റ് പാസ്; ഇത്തവണ ?

എന്നാല്‍ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയും മുമ്പ് തന്നെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ആജീവനാന്തകാലം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി നിര്‍ത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍...

നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്

നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്

തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കും എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍. ഇതിനായി ഉമ്മന്‍ ചാണ്ടിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മൂന്ന് മണ്ഡലങ്ങളിലും ബിജെപി ശക്തമായ സാന്നിധ്യമാണ്.

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല

എന്നാല്‍ പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും, ആജീവനാന്തകാലം അതില്‍ മാറ്റമുണ്ടാകില്ല എന്നും ആണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

അടിയന്തരമായി നിര്‍ത്തണം

അടിയന്തരമായി നിര്‍ത്തണം

താന്‍ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കും എന്ന പ്രചാരണം അടിയന്തരമായി നിര്‍ത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതേ ഉള്ളു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നയിക്കാനിറങ്ങുമ്പോള്‍

നയിക്കാനിറങ്ങുമ്പോള്‍

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും നയിക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ സ്വാധീന മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്ന നിലയിലായിരുന്നു ചര്‍ച്ചകള്‍. ബിജെപിയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുന്നു എന്ന പ്രതിച്ഛായയുണ്ടാക്കാന്‍ ഇത് സഹായകമാകും എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു.

നേമത്തെ സ്ഥിതി

നേമത്തെ സ്ഥിതി

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ഏറെ പഴികേട്ട മണ്ഡലം ആണ് നേമം. രണ്ട് തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. കഴിഞ്ഞ തവണ ബിജെപി മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന വാര്‍ത്ത കാട്ടുതീപോലെ ആണ് പടര്‍ന്നത്.

മകന് വേണ്ടി?

മകന് വേണ്ടി?

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കുകയും ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യും എന്നായിരുന്നു സൂചനകള്‍. എന്നാല്‍ അപ്രതീക്ഷിതമായി ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിക്കേണ്ട ഉത്തരവാദിത്തത്തിലേക്ക് എത്തുകയായിരുന്നു.

തോറ്റാലും പ്രശ്‌നമില്ല?

തോറ്റാലും പ്രശ്‌നമില്ല?

കോണ്‍ഗ്രസിന് വേണ്ടി എത്രകടുത്ത പോരാട്ടത്തിലും ഏര്‍പ്പെടാന്‍ തയ്യാറാണെന്നും പുതുപ്പള്ളിയ്ക്ക് പുറത്ത് തോറ്റാല്‍ പോലും പ്രശ്‌നമില്ലെന്നും ഉമ്മന്‍ ചാണ്ടി നിലപാടെടുത്തു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ അതെല്ലാം നിഷേധിക്കുകയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി.

പുതുപ്പള്ളിയും സുരക്ഷിതമല്ല

പുതുപ്പള്ളിയും സുരക്ഷിതമല്ല

തദ്ദേശ തിരഞ്ഞെടുപ്പോടെ പുതുപ്പള്ളിയും സുരക്ഷിതമല്ലെന്ന സ്ഥിതിയാണ് കോട്ടയത്തുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ വീടിരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം ഇടതുപക്ഷം അധികാരം പിടിച്ചെടുത്തു. മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം ഇത്തവണ ഇടതുമുന്നണിയ്ക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം മണ്ഡലത്തില്‍ ഇത്തവണ ഇടതുമുന്നണിയ്ക്കാണ് നേരിയ ലീഡ് അവകാശപ്പെടാനുള്ളത്.

അരനൂറ്റാണ്ടിന്റെ പുതുപ്പള്ളി ജീവിതം

അരനൂറ്റാണ്ടിന്റെ പുതുപ്പള്ളി ജീവിതം

കഴിഞ്ഞ അര നൂറ്റാണ്ടായി ഉമ്മന്‍ ചാണ്ടി മാത്രമാണ് പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയത്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ ആയിരുന്നു ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയില്ലാതെ പുതുപ്പള്ളിയില്‍ വിജയം അസാധ്യമാണെന്നും വിലയിരുത്തലുണ്ട്.

തലസ്ഥാനം പിടിച്ചാല്‍, മധ്യതിരുവിതാംകൂറോ

തലസ്ഥാനം പിടിച്ചാല്‍, മധ്യതിരുവിതാംകൂറോ

14 മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് കോണ്‍ഗ്രസിനുള്ളത് വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ്. തൊട്ടടുത്ത ജില്ലയായ കൊല്ലത്ത് ഒരു സീറ്റ് പോലും ഇല്ല. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തലസ്ഥാന ജില്ലയിലും കൊല്ലത്തും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് വാദം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം തിരിച്ചടി നേരിട്ടത് മധ്യതിരുവിതാംകൂറിലാണ്. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ഉണ്ടായില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പിലും മധ്യതിരുവിതാംകൂര്‍ നഷ്ടപ്പെടുമെന്ന ആശങ്ക കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്.

അമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനംഅമ്പത് ശതമാനം പുതുമുഖങ്ങള്‍! കോണ്‍ഗ്രസ് ഇത്തവണ ഞെട്ടിക്കുമോ... എഐസിസി നേതാവിന്റെ പ്രഖ്യാപനം

Recommended Video

cmsvideo
തമിഴകത്തെ ഞെട്ടിച്ച് വില്ലേജ് യുട്യൂബ് ചാനലിൽ കുക്കായി രാഹുൽ

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

English summary
Will not leave Puthuppally in lifetime... Oommen Chandy reacts on his candidature news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X