പിടിഎ റഹീം പുതിയ മന്ത്രിയാകുമോ? പുതിയ നീക്കവുമായി വഹാബ്, ഇടത് നേതൃത്വത്തെ കാണുന്നു
കോഴിക്കോട്: ആറുമാസം പൂർത്തിയാകുന്നതിന് മുന്‍പെ ഐഎൻഎല്ലിലെ രണ്ടാം പിളർപ്പും പൂർണ്ണമായിരിക്കുകയാണ്. സംസ്ഥാന കൌണ്‍സില്‍ പിരിച്ച് വിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി പുതിയ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് പക്ഷം സംസ്ഥാന കൌണ്‍സില്‍ യോഗം വിളിച്ചതോടെയാണ് പിളർപ്പ് പൂർണ്ണമായത്. പുതിയ ഭാരവാഹികളേയും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ മറുപക്ഷത്തുള്ള അഹമ്മദ് ദേവർ കോവിലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കാനുള്ള ശ്രമവും വഹാബ് പക്ഷം ആരംഭിച്ച് കഴിഞ്ഞു. മന്ത്രി സ്ഥാനത്ത് ഒന്നരവർഷം കൂടി കാലാവധി ശേഷിക്കേയാണ് പാർട്ടിയുടെ ഏക എംഎല്‍എയും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിനെതിരായ നീക്കം.

ഒരാഴ്ചക്കുള്ളില്‍ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ചേർത്ത ശേഷം മന്ത്രിയെ മാറ്റാനുള്ള ശുപാർശയുമായി സി പി എം നേതൃത്വത്തേയും എല്‍ ഡി എഫ് നേതാക്കളേയും കാണാനുമാണ് തീരുമാനം. ഇതോടെ അഹമ്മദ് ദേവർകോവിലിന്റെ മന്ത്രി സ്ഥാനം സി പി എം തീരുമാനിക്കുന്നത് പ്രകാരമാവും. മന്ത്രി സ്ഥാനത്ത് നിന്നും ദേവർകോവിലിനെ പുറത്താക്കിയാല്‍ അത് കാസിം ഇരിക്കൂർ പക്ഷത്തിന് കനത്ത തിരിച്ചടിയാവും. പുറത്താക്കിയില്ലെങ്കില്‍ അബ്ദുള്‍ വഹാബ് പക്ഷത്തിനും.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

നീണ്ട 25 വർഷത്തെ ഇടത് ബന്ധത്തിന് ശേഷം മുന്നണിയിലെ ഔദ്യോഗിക ഘടകക്ഷി ആയ സാഹചര്യത്തിലായിരുന്നു പാർട്ടിയുടെ ഏക എം എംല്‍ എയായ അഹമ്മദ് ദേവർകോവിലിന് ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്. രണ്ടര വർഷമാണ് കാലാവധി. ദേവർകോവില്‍ വിജയിച്ച സൌത്ത് മണ്ഡലത്തില്‍ തുടക്കത്തില്‍ സ്ഥാനാർത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നത് അബ്ദുള്‍ വഹാബായിരുന്നു. എന്നാല്‍ പാർട്ടിയിലേ ചേരിപ്പോരിന്റെ ഭാഗമായി അദ്ദേഹത്തിന് വള്ളിക്കുന്നിലേക്ക് മാറേണ്ടി വരികയും ചെയ്തു.

വള്ളിക്കുന്നില്‍ വഹാബ് വലിയ ഭൂരിപക്ഷത്തിന് തോറ്റപ്പോള്‍ സൌത്തില്‍ വിജയിച്ച അഹമ്മദ് ദേവർകോവില്‍ മന്ത്രിസഭയിലെത്തുകയും ചെയ്തു. ഇതോടെ പാർട്ടിയിലെ തർക്കങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. കാന്തപുരം എംപി അബൂബക്കർ മുസല്യാർ പിന്തുണയ്ക്കുന്ന വിഭാഗത്തിന് മന്ത്രിസ്ഥാനം നല്‍കുകയെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഐ എന്‍ എല്ലിന് മന്ത്രിസ്ഥാനം ലഭിച്ചത്.

കഴിഞ്ഞ ദിവസം കാന്തപുരം അബൂബക്കർ മുസല്യാരെ കണ്ട വഹാബ് പക്ഷം മന്ത്രിയെ നീക്കുന്ന കാര്യം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രശ്നത്തില്‍ ഇടപെടില്ലെന്നും പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു അവരുടെ നിലപാട്. ഇതോടെയാണ് സി പി എമ്മിനേയും എല്‍ ഡി എഫിനേയും സമീപിക്കുന്നത്.

അഹമ്മദ് ദേവർകോവിലിനെ മാറ്റി വഹാബിന് ഏറെ അടുപ്പമുള്ള പി ടി എ റഹീമിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. ഇത്തരമൊരു സാധ്യത അഹമ്മദ് ദേവർകോവില്‍ വിഭാഗവും മുന്നില്‍ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണവും ഇതിന്റെ ഭാഗമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുന്ദമംഗലത്ത് നിന്നും നാലാം തവണയാണ് ഇടത് സ്വതന്ത്രനായി പിടിഎ റഹീം മത്സരിച്ച് വിജയിക്കുന്നത്. പിടിഎ റഹീമിന്റെ പാർട്ടിയായ നാഷനല്‍ സെക്കുലർ കോണ്‍ഫറന്‍സ് നേരത്തെ സാങ്കേതികമായി ഐ എന്‍ എല്ലില്‍ ലയിച്ചിരുന്നെങ്കിലും റഹീം കുന്ദമംഗലത്ത് ഇടത് സ്വതന്ത്രനായി തന്നെ മത്സരിക്കുകയായിരുന്നു. ഏതെങ്കിലും ഒരു പാർട്ടിയുടെ എംഎല്‍എ ആവാത്തത് കൊണ്ട് അദ്ദേഹത്തിന് മന്ത്രി സ്ഥാനവും ലഭിച്ചില്ല.
ഇത് താന്‍ സൂപ്പർ ഗ്ലാമർ ലുക്ക്; വൈറലായി മംമ്താ മോഹന്‍ദാസിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications