കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ അടിയന്തരാവസ്ഥ ഉള്‍പ്പടെ പലതും ഉണ്ടാവുമായിരുന്നില്ല: നരേന്ദ്ര മോദി
ദില്ലി: കോണ്‍ഗ്രസിനെതിരായ വിമർശനം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ അസ്തിത്വം രാജ്യത്തിന്റെ ജനാധിപത്യ നാരുകൾക്ക് ഭീഷണിയാണെന്നാണ് നരേന്ദ്ര മോദി ചൊവ്വാഴ്ച വിമർശിച്ചത്. കോൺഗ്രസ് പോലുള്ള പാർട്ടികൾ രാജ്യത്തെ വേദനിപ്പിക്കുന്ന വംശീയ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാഹുൽ ഗാന്ധിയുടെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്' പരാമർശത്തിന് മറുപടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ "ഫെഡറേഷൻ ഓഫ് കോൺഗ്രസ്" എന്ന് പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
ചില അംഗങ്ങൾ ചോദിക്കുന്നുണ്ട് 'കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ, എന്ത് സംഭവിക്കും? എന്ന്. കോൺഗ്രസ് ഇല്ലായിരുന്നുവെങ്കിൽ അടിയന്തരാവസ്ഥ ഉണ്ടാകില്ല, ജാതി രാഷ്ട്രീയം ഉണ്ടാകില്ല, സിഖുകാരെ ഒരിക്കലും കൂട്ടക്കൊല ചെയ്യുമായിരുന്നില്ലെന്നുമാണ് ഈ ചോദ്യം ഉന്നയിക്കുന്നവരോട് എനിക്ക് മറുപടിയായി പറയാനുള്ളത്. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ കശ്മീരി പണ്ഡിറ്റുകൾക്ക് ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അംഗങ്ങളുടെ ബഹളത്തിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.

"ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ ജനാധിപത്യ ചർച്ചകൾ നടക്കുന്നു. രാജവംശത്തിനപ്പുറം ഒന്നും അവർ ചിന്തിച്ചിട്ടില്ല എന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നം," അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം കുടുംബാധിഷ്ഠിത പാർട്ടികളുടെ ഏറ്റവും വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ഇത് മൂലം ഏതൊരു പാർട്ടിയും നേരിടുന്ന ഏറ്റവും വലിയ നഷ്ടം നല്ല പ്രതിഭാശാലികളെ ഇല്ലാതാകുന്നതാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഫെഡറലിസത്തെക്കുറിച്ച് വലിയ പ്രഭാഷണങ്ങൾ നടത്തുകയാണ്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ മുഖ്യമന്ത്രിമാരെ 'ചെറിയ പ്രശ്‌നങ്ങളുടെ' പേരിൽ പുറത്താക്കിയ പാർട്ടിയാണ് കോണ്‍ഗ്രസ്. വിമാനത്താവളത്തിലെ സ്വീകരണ ക്രമീകരണങ്ങള്‍ അന്നത്തെ പ്രധാനമന്ത്രിയുടെ മകന് ഇഷ്ടപ്പെടാത്തതിനാലാണ് ആന്ധ്രാപ്രദേശിലെ ഒരു മുഖ്യമന്ത്രിയെ പുറത്താക്കിയതെന്ന് മോദി പാർലമെന്റില്‍ പറഞ്ഞു.
അതുപോലെ, കർണാടകയിലെ ജനപ്രിയ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിനെ ആ പദവിയിൽ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ബിജെപി അത്തരം സങ്കുചിത ചിന്താഗതികളില്‍ പ്രവർത്തിക്കുന്നില്ല. സംസ്ഥാനങ്ങളുടെ പുരോഗതിക്ക് താൻ എതിരല്ല. എന്നാൽ പ്രാദേശിക അഭിലാഷങ്ങൾ ദേശീയ പുരോഗതിയുമായി വിരുദ്ധമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തിന്റെ വികസനം കണക്കിലെടുത്ത് പ്രാദേശിക അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യയുടെ പുരോഗതി ശക്തമാകും. നമ്മുടെ സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ രാജ്യം പുരോഗതി പ്രാപിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രണ്ട് ദിവസത്തിനിടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ രൂക്ഷമായ വിമശനമാണിത്. കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിനെതിരെ രൂക്ഷവിമർശനമായിരുന്നു മോദി നടത്തിയത്. വിവിധസംസ്‌കാരങ്ങളും വൈവിധ്യങ്ങളുമുള്ള ഒരു രാജ്യം ഭരിക്കാൻ ബ്രിട്ടീഷുകാരുടെ "വിഭജിച്ച് ഭരിക്കുക" എന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ തവണത്തെ വിമർശനം. സർക്കാർ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയായി "വിഭജന മാനസികാവസ്ഥ" ഉള്ളത് കോൺഗ്രസിന്.
"ആംഗ്രെസ് ചലേ ഗയേ (ബ്രിട്ടീഷുകാർ വിട്ടുപോയി) എന്നാൽ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോഴും തുടരുകയാണ. അതുകൊണ്ടാണ് കോൺഗ്രസ് 'തുക്‌ഡെ തുക്‌ഡെ' സംഘത്തിന്റെ നേതാവായി മാറിയത്," രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. "ബംഗാളി, മറാഠി, ഗുജറാത്തി, തമിഴ്, ആന്ധ്ര, ഒറിയ, ആസാമീസ്, കന്നട, മലയാളി, സിന്ധി, പഞ്ചാബി, ഹിന്ദുസ്ഥാനി... നൂറുകണക്കിനു വർഷങ്ങളായി, അവർ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയിട്ടുണ്ട്" - ജവഹർലാൽ നെഹ്‌റുവിന്റെ ദി ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്












Click it and Unblock the Notifications