യുവതിയെയും കുഞ്ഞിനെയും കാണാനില്ല!ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടയാൾ തട്ടിക്കൊണ്ട് പോയി?

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. കോഴിക്കോടാണ് സംഭവം. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി ദീപ്തി അഞ്ചുവയസുള്ള മകൾ ശിഖ എന്നിവരെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായിരിക്കുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. ഫേസ്ബുക്ക് വഴി പല സത്രീകളെയും കെണിയിൽ വീഴ്ത്തുന്ന യുവാവാണ് ഇവരെയും തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വീട്ടമ്മമാര്‍ ജാഗ്രത പുലർത്തണമെന്ന് പോലീസ് പറഞ്ഞു.

mother

വർക്ക്ഷോപ്പ് ജീവനക്കാരനായ പ്രമോദാണ് ദീപ്തിയുടെ ഭർത്താവ്. പത്താംക്ലാസ് വിദ്യാർഥിയായ സഞ്ജയ് ഇവരുടെ മൂത്ത മകനാണ്. വീടുവിട്ടിറങ്ങുന്നുവെന്ന് എഴുതിയ ദീപ്തിയുടെ കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട‌െന്ന് പറയുന്ന യുവാവിന്റെ ഫോൺനമ്പറോ വിവരങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ഭർത്താവിന്റെ പേരിലെടുത്ത രഹസ്യ നമ്പറിൽ നിന്നാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. സംഭവത്തിനു പിന്നിൽ വൻ ശൃംഖല ഉണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കേസന്വേഷിച്ചപ്പോഴാണ് ഗൗരവം മനസിലാകുന്നതെന്നും പോലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

English summary
woman and child missing in kozhikode
Please Wait while comments are loading...