ശ്രീക്കുട്ടി തൂങ്ങിമരിച്ചത് കുളിമുറിയില്‍!അന്വേഷണം മൊബൈല്‍ഫോണിലേക്ക്,എസ്എഫ്‌ഐ മാര്‍ച്ച്

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ നഴ്‌സിംഗ് കോളേജിലെ എഎന്‍എം വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയെയാണ് കഴിഞ്ഞ ദിവസം രാവിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More: ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

കോളേജ് ഹോസ്റ്റലിലുണ്ടായ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ശ്രീക്കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ശ്രീക്കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

Read More: അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

അതേസമയം, ശ്രീക്കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഴ്‌സിംഗ് കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

തൊടുപുഴ സ്വദേശിനി...

തൊടുപുഴ സ്വദേശിനി...

തൊടുപുഴ കുറിഞ്ഞി പുളിമൂട്ടില്‍ ഷാജിയുടെ മകളായ ശ്രീക്കുട്ടി ഷാജി, തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ നഴ്‌സിംഗ് കോളേജിലെ രണ്ടാം വര്‍ഷ എഎന്‍എം വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ശ്രീക്കുട്ടിയെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷവറില്‍ ഷാള്‍ ഉപയോഗിച്ച്...

ഷവറില്‍ ഷാള്‍ ഉപയോഗിച്ച്...

നഴ്‌സിംഗ് കോളേജിന്റെ മുകളിലത്തെ നിലയിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയ ശ്രീക്കുട്ടി ഏറെസമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ തള്ളിതുറക്കുകയായിരുന്നു. ഷാള്‍ ഉപയോഗിച്ച് കുളിമുറിയിലെ ഷവറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്രീക്കുട്ടിയെ കണ്ടെത്തിയത്.

രക്ഷിക്കാനായില്ല...

രക്ഷിക്കാനായില്ല...

ഷവറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശ്രീക്കുട്ടിയെ സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് വൈക്കം ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണത്തില്‍ മായം കലര്‍ന്നെന്ന്...

ഭക്ഷണത്തില്‍ മായം കലര്‍ന്നെന്ന്...

ഭക്ഷണത്തില്‍ മായം കലര്‍ന്നതുമായി ബന്ധപ്പെട്ട് കോളേജ് ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രീക്കുട്ടിയെ കോളേജ് മാനേജ്‌മെന്റും ഹോസ്റ്റല്‍ അധികൃതരും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ശ്രീക്കുട്ടി സന്തോഷവതിയായിരുന്നു...

ശ്രീക്കുട്ടി സന്തോഷവതിയായിരുന്നു...

എന്നാല്‍ ഹോസ്റ്റലിലെ പ്രശ്‌നങ്ങളെല്ലാം പിന്നീട് വിളിച്ചുച്ചേര്‍ത്ത പിടിഎ യോഗത്തില്‍ പരിഹരിച്ചെന്നാണ് കോളേജ് മാനേജ്‌മെന്റ് പറയുന്നത്. ഇതിനുശേഷം ശ്രീക്കുട്ടി വളരെ സന്തോഷവതിയായിരുന്നുവെന്നും മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്...

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്...

ശ്രീക്കുട്ടിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീക്കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

എസ്എഫ്‌ഐ പ്രതിഷേധം...

എസ്എഫ്‌ഐ പ്രതിഷേധം...

അതേസമയം, ശ്രീക്കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കൂടുതല്‍ വായിക്കൂ...

അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ...കൂടുതല്‍ വായിക്കൂ...

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെരുവിലേക്ക്?ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിപ്പിക്കുന്നു?കൂടുതല്‍ വായിക്കൂ...

English summary
nursing student's suicide; police probe started.
Please Wait while comments are loading...