കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ വീട്ടമ്മയില്‍ സ്വന്തം അമ്മയുടെ മുഖം നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ലേ?

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: സെല്‍ഫി ഭ്രമം പോലെയാണ് എന്ത് കണ്ടാലും അത് വീഡിയോയാക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പടെ പ്രചരിപ്പിയ്ക്കാനുള്ള ചിലരുടെ ശ്രമം. അപകടമാകട്ടേ മരണമാകട്ടേ എന്തും വീഡിയോയിലാക്കാനുള്ള ആസക്തി യുവാക്കളില്‍ വളരെ കൂടുതലാണ്. അപകടത്തില്‍പെട്ടയാളെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കാതെ തൊട്ടടുത്ത് നിന്ന് അന്ത്യ നിമിഷം പകര്‍ത്തുന്നവരുണ്ട്. മറ്റെങ്ങുമല്ല കേരളത്തില്‍ തന്നെ.

കോട്ടയത്താണ് മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞ് വീണ വീട്ടമ്മയെ രക്ഷിയ്ക്കാതെ രണ്ട് യുവാക്കള്‍ തൊട്ടടുത്ത് നിന്ന് അവരെ ട്രെയിന്‍ ഇടിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. മുട്ടമ്പലം പുതുപ്പറമ്പില്‍ പികെ തങ്കച്ചന്റെ ഭാര്യ ലൈല തങ്കച്ചന്‍ (47) ആണ് പരുശുറാം എക്‌സ്പ്രസ് തട്ടി മരിച്ചത്.

Train Accident

കഴിഞ്ഞ തവണ കോട്ടയം നഗരസഭ തിരഞ്ഞെടുപ്പില്‍ 19ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ലൈല. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തേയ്കക് പോകുന്നതിനായി ട്രാക്കില്‍ കൂടി നടക്കുകയായിരുന്നു ലൈല. സ്‌റ്റേഷനില്‍ നിന്നും അടുത്തായതിനാല്‍ ട്രെയിനും വേഗം കുറവായിരുന്നുയ ഗേറ്റ് കീപ്പറുടെ ക്യാബിനില്‍ നിന്നും നാല്‍പ്പത് മീറ്ററോളം ദൂരെ ട്രാക്കിന് നടുവിലായി ലൈല കുഴഞ്ഞു വീണു.

ട്രെയിന്‍ ഈ സമയം ഗേറ്റ് കീപ്പറുടെ ക്യാബിന് മുന്നിലെത്തി. ലൈല വീഴുന്നത് കണ്ട ഗേറ്റ് കീപ്പര്‍ തോമസ് സെബാസ്റ്റിയന്‍ കൊടി ഉയര്‍ത്തി ഞ്ചെിന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ലൈലയെ ഇടിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് തോമസ് സെബാസ്റ്റിയന്‍ പറയുന്നു. ട്രെയിന്‍ നിര്‍ത്താന്‍ സിഗ്നല്‍ കാട്ടുന്നത് മുതലുള്ള രംഗങ്ങള്‍ യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തി. വീട്ടമ്മയെ യുവാക്കള്‍ക്ക് രക്ഷിയ്ക്കാന്‍ വളരെ എളുപ്പമായിരുന്നെന്നും ഗേറ്റ് കീപ്പര്‍ പറയുന്നു. മരിച്ച വീട്ടമ്മയുടെ മൃതദേഹം മെഡിക്കല്‍ കൊളെജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

English summary
Woman dies after being hit by train at Muttampalam Railway Station in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X