Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുവ സ്വദേശിനി കാമുകനൊപ്പം ഒളിച്ചോടി, സുഹൃത്തുക്കളെ ബന്ധുക്കള്‍ തല്ലിച്ചതച്ചു

ആലുവ: ആലുവ സ്വദേശിനിയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്ക് മര്‍ദ്ദനം. യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സുഹൃത്തുക്കളെ മര്‍ദ്ദിച്ചെന്നാണ് പരാതി. ആലുവ എടവപ്പുറം സ്വദേശിയായ യുവതി സഹപാഠിയായ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് യുവതിയുടെ സുഹൃത്തുക്കളായ അഞ്ച് വിദ്യാര്‍ഥികളെ ബന്ധുക്കളും പൊലീസും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ റൂറല്‍ എസ്പിയിക്ക് പരാതി നല്‍കി. ബെംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നിഹാല്‍ (23), തിരുവനന്തപുരം സ്വദേശിയായ അഫിന്‍ (22), കാക്കനാട് സ്വദേശി അഷീബ് (22), ആലുവ സ്വദേശി നിസ്വിന്‍ (25) എന്നിവരെയാണ് പൊലീസ് മര്‍ദ്ദിച്ചതായി പരാതി.

ബന്ധമില്ലെന്ന്

ബന്ധമില്ലെന്ന്

ഒളിച്ചോട്ടവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. യുവതിയുടെ ബന്ധുക്കള്‍ ബെംഗളൂരുവില്‍ നിന്നും വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന നിഹാലിനെ വാഹനത്തില്‍ വച്ചും അഞ്ജാത കേന്ദ്രത്തില്‍ കെട്ടിയിട്ടും ദിവസങ്ങളോളം മര്‍ദ്ദിയ്ക്കുകയായിരുന്നു.

മടങ്ങിയെത്തിയപ്പോള്‍

മടങ്ങിയെത്തിയപ്പോള്‍

യുവതി മടങ്ങിയെത്തിയ ശേഷമാണ് ബന്ധുക്കള്‍ നിഹാലിനെ വിട്ടയച്ചത്

സ്‌റ്റേഷനില്‍ വച്ച്

സ്‌റ്റേഷനില്‍ വച്ച്

എടത്തല സ്‌റ്റേഷനില്‍ വച്ചാണ് അഷീബിനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് പൊലീസ് തന്നെ ഒരു വൈദ്യന്റെ വീട്ടിലെത്തിച്ച് ചികിത്സിച്ചു. മൂന്ന് ദിവസത്തോളം ഈ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വച്ചു

ബന്ധുക്കള്‍

ബന്ധുക്കള്‍

ആലുവ സ്വദേശി നിസ്വിനേയും പൊലീസിന്റെ സാന്നിധ്യത്തില്‍ യുവതിയുടെ ബന്ധുക്കള്‍ തല്ലി

 മടങ്ങി

മടങ്ങി

കോടതിയില്‍ ഹാജരാക്കിയ കമിതാക്കളെ അവരവരുടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+