പ്രസവത്തില്‍ കുഞ്ഞ് മരിച്ചു; ഭര്‍ത്താവ് വിട്ടുപോയി, മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് നടുറോഡില്‍ അമ്മ
മഞ്ചേരി: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി വിലപിക്കുന്ന അമ്മ. മഞ്ചേരി മെഡിക്കല്‍ കോളജിന് മുമ്പില്‍ ദയനീയമായ കാഴ്ച. കണ്ടു നിന്നവര്‍ ചോദിച്ചറിഞ്ഞപ്പോള്‍ കേട്ടത് കരളലിയിപ്പിക്കുന്ന കഥ. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ഹൃദയമിടിപ്പ് കുറവായിരുന്ന കുഞ്ഞ് വൈകാതെ മരിക്കുകയായിരുന്നു. തമിഴ്‌നാട് മേല്‍മുത്തന്നൂര്‍ സ്വദേശികളായ സത്യരാജ്-ഉഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഉഷ ഗര്‍ഭിണിയായത്. ജില്ലാ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ പിന്നിടവെ പ്രസവിച്ചു. കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതോടെ സത്യരാജ് ഉഷയെ ഉപേക്ഷിച്ച് പോയി.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോഴേക്കും കൈയ്യിലുണ്ടായിരുന്ന കാശ് തീര്‍ന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ച നിമിഷം. ഉഷയും മാതാവും കുഞ്ഞിന്റെ മൃതദേഹം പിടിച്ചു കരയുന്നത് കണ്ടതോടെ സാന്ത്വനം വൊളന്റിയര്‍ ക്യാപ്റ്റന്‍ നൗഫലും സുഹൃത്ത് ഇര്‍ഷാദും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഉഷയും അമ്മയും സംഭവങ്ങള്‍ വിവരിച്ചത്.
പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ വാടക ക്വാട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത് എന്നും വ്യക്തമായി. തുടര്‍ന്ന് നഗരസഭാ അധ്യക്ഷന്‍ ഇടപെട്ടു. നഗരസഭയുടെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Recommended Video













Click it and Unblock the Notifications