Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി

സന്നിധാനം: സുപ്രീംകോടതി വിധി വന്നതിന് ശേഷം നടതുറന്ന ദിവസങ്ങളില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. വിധിക്ക് ശേഷം ആദ്യം നടതുറന്ന ബുധനാഴ്ച്ച നിലയ്ക്കലും പരിസര പ്രദേശങ്ങളിലും വന്‍ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമായിരുന്നു അരങ്ങേറിയത്. പോലീസ് സുരക്ഷ കരസ്ഥമാക്കിയതോടെ ഇന്നലെ പ്രദേശം പൊതുവേ സമാധാനപരമായിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ രണ്ട് യുവതികള്‍ മലകയറാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയുമാണ് ഇന്ന് മല കയറാന്‍ എത്തിയത്. മല കയറുമെന്ന് നേരത്തെ പ്രഖ്യാപിച്ച രഹ്ന ഫാത്തിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.. ഇതിനിടെ രഹ്നയുടെ വീടിന് നേരെയും അക്രമമുണ്ടായി.. വിശദാംശങ്ങള്‍ ഇങ്ങനെ..

കവിത ജക്കാല

കവിത ജക്കാല

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് ഇരുമുടിക്കെട്ടേന്തി കറുപ്പണിഞ്ഞ ഒരു മലയാളി യുവതിയും പുലര്‍ച്ചെ 6.50 ഓടെ പമ്പയില്‍ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ് കവിത.

നടപ്പന്തല്‍ വരെ എത്തിയത്

നടപ്പന്തല്‍ വരെ എത്തിയത്

വലിയ പ്രതിഷേധങ്ങളൊന്നും ഇല്ലാതെയായിരുന്നു പോലീസിനൊപ്പം യുവതികള്‍ നടപ്പന്തല്‍ വരേ എത്തിയത്. എന്നാല്‍ നടപ്പന്തലില്‍ വലിയ പ്രതഷേധമാണ് പോലീസിനും യുവതികള്‍ക്കും നേരേ നടപ്പന്തലില്‍ ഉണ്ടായത്.

കൂട്ടം കൂടി പ്രതിഷേധിച്ചവരോട്

കൂട്ടം കൂടി പ്രതിഷേധിച്ചവരോട്

ഇതോടെ പ്രതിഷേധക്കാരെ അനനയിപ്പിക്കാന്‍ ഐജി എസ് ശ്രീജിത്ത് നേരിട്ടി രംഗത്ത് എത്തുകയായിരുന്നു. കൂട്ടം കൂടി പ്രതിഷേധിച്ചവരോട് അദ്ദേഹം നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. നിങ്ങളെ ആരെയും ചവിട്ടിയരച്ച് ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

കടകംപള്ളി

കടകംപള്ളി

ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ നിലപാടുമായി ദേവസ്വംമന്ത്രിയും രംഗത്തെത്തി. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശം.

അയ്യപ്പ ഭക്തര്‍ എത്തിയാല്‍

അയ്യപ്പ ഭക്തര്‍ എത്തിയാല്‍

സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍ എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരാവാദിത്തം സര്‍ക്കാറിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ള ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചത്. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു.

രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമ

മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം ശബരിമലകയറാന്‍ തുടങ്ങിയത് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ഇതോടെ രഹ്നഫാത്തിമക്കെതിരെ സോഷ്യല്‍മീഡിയില്‍ തെറിവിളിയും പ്രതിഷേധവും ശക്തമാവുകയായിരുന്നു.

കൊച്ചിയിലെ വീട്

കൊച്ചിയിലെ വീട്

ഇതിനിടെ രഹ്നഫാത്തിമയുടെ കൊച്ചിയിലെ വീട് ഒരു കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. വീട് തല്ലിത്തകര്‍ത്ത അക്രമികള്‍ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

നേരത്തെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് വിധിയെ പിന്തുണച്ചുകൊണ്ട് രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട ചിത്രം വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 തെറിവിളികള്‍

തെറിവിളികള്‍

ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നഫാത്തിമയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളികളക്കമുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ആദ്യം പോയി പള്ളിയില്‍ കയറാന്‍ നോക്ക് എന്നുതുടങ്ങിയ കമന്റുകള്‍ക്കൊപ്പം പച്ചത്തെറിവിളികളും ധാരാളമാണ്.

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും

സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും

രഹ്നഫാത്തിമയുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ശബരിമലയെ ഒരു സമരവേദിയായി കണ്ട് തന്റെ ആക്ടിവിസം തെളിയിക്കാന്‍ ഇറങ്ങിയ രഹ്ന ഫാത്തിമക്കെതിരെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരും രംഗത്ത് എത്തിയിട്ടുണ്ട്.

വിശ്വാസത്തിന്റെ അടിത്തറ

വിശ്വാസത്തിന്റെ അടിത്തറ

ആക്ടിവിസം തെളിയിക്കാനോ സമരത്തിന്റെ ഭാഗമായോ അല്ല മലകയറേണ്ടത്, അതിന് വിശ്വാസത്തിന്റെ അടിത്തറയാണ് വേണ്ടത് എന്നാണ് സ്ത്രീപ്രവേശനം അനുകൂലിക്കുന്നവരില്‍ ചിലരുടേയും വാദം. ഇതിനിടെ ഒരു ചെറിയ വിഭാഗം ആളുകള്‍ മലയകയറാന്‍ തയ്യാറായ രഹ്ന ഫാത്തിമക്ക് പിന്തുണയുമായും രംഗത്ത് എത്തിയിട്ടുണ്ട്.

മാധ്യമ ശ്രദ്ധ

മാധ്യമ ശ്രദ്ധ

നടിയും ആക്ടിവിസ്റ്റുമായ രഹ്ന നേരത്തെ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനെതിരെ മാറു തുറന്ന പ്രതിഷേധിച്ച് നടത്തിയ സമരം അന്തര്‍ദേശിയ തലത്തിലടക്കം വലിയ വാര്‍ത്തയായിരുന്നു. തൃശൂര്‍ പൂരത്തില്‍ ആദ്യമായി പെണ്‍പുലികളെ ഇറക്കിയും രഹ്ന ഫാത്തിമ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Recommended Video

cmsvideo
    ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam
    തിരിച്ചറക്കുന്നു

    തിരിച്ചറക്കുന്നു

    അതേ സമസയം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രഹ്നഫാത്തിമയേയും കവിതയേയും തിരിച്ചറക്കുകയാണ് ഇപ്പോള്‍. മന്ത്രിയുടെ നിലപാടും അതിന്റെ സൂചന നല്‍കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി സന്നിധാനത്ത് പൂജകള്‍ നിര്‍ത്തിവെച്ച് പരികര്‍മിമാരുടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+