Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ കേസ്, യുവതി റിമാൻഡിൽ

കോ​വ​ളം: വീട്ടിലേക്ക‌് വിളിച്ച് വരുത്തി മുഖത്ത് മുളക് പൊടിയെറിഞ്ഞ് ദേഹത്ത് തിളച്ച വെള്ളമൊഴിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ് യുവാവ് മരിച്ച കേസിൽ അറസ്റ്റിലായ യുവതിയെ റിമാന്റ് ചെയ്‌തു. കോ​വ​ളം ക​മു​കിൻ​കു​ഴി വ​ലി​യ​കു​ള​ത്തിൻ​കര സ്വ​ദേ​ശി​യായ നാ​ദി​റ​യെയാണ് (30) റിമാൻഡ് ചെയ്തത്. തി​രു​വ​ല്ലം ഇ​ട​യാർ മ​ണ​ലി വീ​ട്ടിൽ ബാ​ബു​വാ​ണ് (36) പൊള്ളലേറ്റ് മരിച്ചത്.കഴിഞ്ഞ മാർ​ച്ച് 18​നാണ് ഇയാൾ മരിച്ചത്.ബാ​ബു മ​രി​ച്ച് ആ​ഴ്ച​കൾ ക​ഴി​ഞ്ഞി​ട്ടും നാ​ദി​റ​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തിൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ബു​വി​ന്റെ ബ​ന്ധു​ക്കൾ മു​ഖ്യ​മ​ന്ത്രിക്ക് പ​രാ​തി നൽ​കി​യി​രു​ന്നു. ഇതിനെ തുടര്ന്നായിരുന്നു അറസ്റ്റ്.

nadira

ഫെ​ബ്രു​വ​രി 19 നാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. നാദിറയും മരിച്ച ബാ​ബു​വും കോ​വ​ളം പാ​ല​സ് ജം​ഗ്‌​ഷ​നി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിൽ പണമിടപാടുണ്ടായിരുന്നതായും തിരുവല്ലം പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ബാ​ബു​വിനെ വീട്ടിൽ വിളിച്ചുവരുത്തി മു​ഖ​ത്ത് നാ​ദിറ മു​ള​ക് പൊ​ടി വി​ത​റു​ക​യും ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ക്കു​ക​യും ചെ​യ്തത്.

വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ ബാബുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സം​ഭവ ദി​വ​സം ത​ന്നെ നാ​ദി​റ​യെ കോ​വ​ളം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​ശേ​ഷം വി​ട്ട​യച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+