കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയ്ക്ക് പോകാൻ മാലയിട്ട യുവതിക്ക് സംഘപരിവാറിന്റെ വധഭീഷണി; ജോലിയിൽ നിന്നും പിരിച്ചുവിട്ടു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയിൽ ദർശനം നടത്താനാരുങ്ങിയ യുവതിക്ക് നേരെ സംഘപരിവാറിന്റെ വധഭീഷണി. ശബരിമലയ്ക്ക് പോകാനായി മാലയിട്ടതിന്റെ പേരിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനം യുവതിയെ പിരിച്ചുവിട്ടെന്നും ആരോപണം . സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെയാണ് മാനേജ്മെന്റ് നടപടിയെടുത്തിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെത്തി മാലയിട്ടത്. ശബരിമലയിലേക്ക് പോകാനൊരുങ്ങുന്ന കാര്യം അവർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ യുവതിക്ക് നേരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.

lady

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ചിലർ ഭീഷണിമുഴക്കിയിരുന്നു. . ഇതോടെ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയോട് തൽക്കാലത്തേയ്ക്ക് അവധിയിൽ പ്രവേശിപ്പിക്കാൻ മാനേജ്മെന്റ് നിർദ്ദേശം നൽകുകയായിരുന്നു.

എന്നാൽ അവധിയിൽ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നുവെന്ന് യുവതി അറിയിച്ചതായി സുഹൃത്ത് വ്യക്തമാക്കി. ശബരിമല ദർശനം നടത്താനെത്തുന്ന സ്ത്രീകൾക്കെതിരെ വ്യാപക സൈബർ ആക്രമണവും ഭീഷണിയുമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം വ്രതമെടുത്ത് കാത്തിരിക്കുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന് സൈബർ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നു. 30 പേരടുങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.

പമ്പയിൽ വീണ്ടും സംഘർഷം; തന്ത്രികുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, സമരമേറ്റെടുത്ത് ബിജെപിപമ്പയിൽ വീണ്ടും സംഘർഷം; തന്ത്രികുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, സമരമേറ്റെടുത്ത് ബിജെപി

തിരിച്ചുപോകില്ല.. ഉച്ചയ്ക്ക് തന്നെ മലകയറുമെന്ന് ലിബി.. പച്ചത്തെറിയും കൊലവിളിയുമായി സൈബര്‍ ആക്രമണംതിരിച്ചുപോകില്ല.. ഉച്ചയ്ക്ക് തന്നെ മലകയറുമെന്ന് ലിബി.. പച്ചത്തെറിയും കൊലവിളിയുമായി സൈബര്‍ ആക്രമണം

English summary
woman who decided to enter sabarimala terminated from job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X