പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതം

  • Posted By:
Subscribe to Oneindia Malayalam

ബേഡകം: ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ബേഡകം വലിയടുക്കത്തെ അച്യുതന്‍- ഗൗരി ദമ്പതികളുടെ മകള്‍ മജ്ഞുഷ (32) മരിച്ച സംഭവത്തിലാണ് വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി മജ്ഞുഷയുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു.

രാജ്യസഭയിലേക്കില്ല, തന്റെ മേഖലയിൽ തന്നെ തുടരും, എഎപിയുടെ ക്ഷണം നിരസിച്ച് രഘുരാം രാജന്‍

കഴിഞ്ഞമാസം 26 വ്യാഴാഴ്ചയാണു മഞ്ജുഷയെ നാലാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ മഞ്ജുഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഖപ്രസവം ആയിരുന്നു. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ഡോക്ടറും ആശുപത്രി അധികൃതരും അറിയിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് ചികില്‍ത്സാ രേഖകള്‍ ആശുപത്രിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

death

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ത പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രസവ സമയത്തു അമ്മ ഗൗരിയും മറ്റു ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു. മാസം തികയാത്ത തന്റെ മകളെ ഡോക്ടര്‍ ശോഭ മയ്യ നിര്‍ബന്ധിച്ചു അഡ്മിറ്റ് ചെയ്യിക്കുകയും തിരക്കിട്ടു പ്രസവം നടത്തുകയുമായിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പോലീസില്‍ മൊഴി നല്‍കി. ദീര്‍ഘ അവധിയെടുത്തു അമേരിക്കയില്‍ പോകാനുണ്ടെന്നുീ ഡോക്ടര്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പലവട്ടം പറഞ്ഞിരുന്നതായും, ഭീഷണിപ്പെടുത്തിയാണ് പ്രസവത്തിനു ആശുപത്രിയില്‍ വരുത്തിച്ചതെന്നും മഞ്ജുഷയുടെ അമ്മ പരാതിപ്പെട്ടു.

കാസറഗോഡ് കൂഡ്ലു കൂടല്‍ ക്ഷേത്രത്തിനു സമീപത്തെ ഹരീഷിന്റെ ഭാര്യയാണ്. മഞ്ജുഷയുടെ മരണത്തെ തുടര്‍ന്ന് ഗള്‍ഫിലായിരുന്ന ഹരീഷ് നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. മകന്‍ യദു കൃഷ്ണന്‍ (ഉളിയത്തടുക്ക ജൈമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി) സഹോദരന്‍ മഹേഷ് (ഗള്‍ഫ്).

English summary
Woman's death after delivery, police intensified investigation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്