സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെകെ രമ
വടകര: വിവാഹചടങ്ങുകളില്‍ നിന്നും മറ്റും സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ തയ്യാറാക്കിയ വടകരയിലെ സ്റ്റുഡിയോ ജീവനക്കാരനും ഉടമയും ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.കെ.രമ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ പ്രതികള്‍ ഈ തരത്തില്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള അതിഗുരുതരമായ കൈയ്യേറ്റമാണിത്.

നാല്പതിനായിരത്തില് പരം സ്ത്രീകളുടെ ഫോട്ടോകള്‍ ഇയാള്‍ ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഏറെ ഗൗരവതരമായ ഈ വിഷയത്തില്‍ സമഗ്രാന്വേഷണത്തിനും സത്വര നടപടികള്‍ക്കും പൊലീസ് തയ്യാറാകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അടിയന്തിരമായി നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണം.
നിരവധി സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്നിട്ടും വിഷയത്തില്‍ പൊലീസ് പുലര്‍ത്തുന്ന നിസ്സംഗത സംശയാസ്പദമാണ്. പ്രതികളെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും നടപടി വൈകിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ആര്‍എംപിഐ നേതൃത്വം നല്‍കുമെന്നും കെ.കെ.രമ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications