യുവതി മോഷ്ടിക്കാനെത്തിയത് പോലീസുകാരന്റെ വീട്ടില്‍; കേസെടുക്കാതെ പോലീസ്, കാരണം കേട്ടാല്‍ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

മൂവാറ്റുപുഴ: പട്ടാപ്പകല്‍ പോലീസുകാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ യുവതിയെ കേസെടു്കാതെ പോലീസ് വിട്ടയച്ചു. കുപ്രസിദ്ധ മോഷ്ടാവും അങ്കമാലി സ്വദേശിയുമായ നാല്‍പ്പതുകാരിയാണ് പോലീസിന്റെ വീട്ടില്‍ മോഷണത്തിന് കയറിയത്. കള്ളിയെ കൈയ്യോടെ പിടികൂടിയെങ്കിലും പോലീസുകാരന്‍ അനാശാസ്യത്തിന് വിളിച്ചു വരുത്തുകയായിരുന്നെന്ന മറുപടി പറയുകയായിരുന്നു.

കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്റെ ഓടിളക്കി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചതടക്കം ആലുവ, അങ്കമാലി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ് യുവതി. ചെമ്പറക്കി സ്വദേശിയായ പോലീസുകാരന്‍ സ്‌റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വന്ന് മയക്കത്തിലായ വേളയിലാണ് യുവതി വീട്ടില്‍ കയറിയത്.

വീട്ടില്‍ കയറി

വീട്ടില്‍ കയറി

ഫെബ്രുവരി എട്ടിന് ഉച്ചയ്ക്കായിരുന്നു സംഭവം. യെുവതി വീട്ടില്‍ കയറിയ സമയം പോലീസുകാരന്റെ ഭാര്യ ആശുപത്രിയില്‍ പോയിരിക്കുകയായരുന്നു.

കൈയ്യോടെ പിടികൂടി

കൈയ്യോടെ പിടികൂടി

പോലീസുകാരന്റെ ഭാര്യ ഭാര്യ ഉടന്‍ ആശുപത്രിയില്‍ നിന്ന് വരുമെന്ന് പറഞ്ഞതിനാല്‍ മുന്‍ വാതിലിന്റെ കുറ്റി ഇട്ടിരുന്നില്ല. അകത്തു കയറിയ സ്ത്രീ തലയിണ ഉയര്‍ത്തുന്നതിനിടെ പോലീസുകാരന്‍ ഉണര്‍ന്നതോടെ അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

 ഓടിക്കയറി

ഓടിക്കയറി

മാല പറിക്കാന്‍ ആരോ പിറകെ വന്നതുകൊണ്ട് വീട്ടില്‍ ഓടിക്കയറിയെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ കവര്‍ച്ചയാണ് ലക്ഷ്യമെന്ന് മനസിലാക്കിയ പോലീസുകാരന്‍ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

വീട്ടിലേക്ക് ക്ഷണിച്ചു

വീട്ടിലേക്ക് ക്ഷണിച്ചു

എന്നാല്‍ പോലീസുകാരന്‍ അനാശാസ്യത്തിന് ക്ഷണിച്ചിട്ടാണ് വീട്ടില്‍ വന്നതെന്ന് പോലീസ് സ്‌റ്റേഷനില്‍ വച്ച് യുവതി ആരോപിച്ചതോടെ പരാതി നല്‍കിയ പോലീസുകാരനും ബന്ധുക്കളും അങ്കലാപ്പിലാകുകയായിരുന്നു.

വൈദ്യ സഹായം നല്‍കി

വൈദ്യ സഹായം നല്‍കി

പോലീസ് സ്‌റ്റേഷനില്‍ വച്ച് യുവതി കുഴഞ്ഞു വീഴുകയും പിന്നീട് വൈദ്യ സഹായം നല്‍കി വിട്ടയക്കുകയുമാണ് ചെയ്തത്.

 മോഷ്ടാവിനെ പിടികൂടിയില്ല

മോഷ്ടാവിനെ പിടികൂടിയില്ല

അതേസമയം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ പിടികൂടാതെ വൈദ്യ സഹായം നല്‍കി വിട്ടയച്ചതില്‍ ഗുരുതര വീഴ്ച പോലീസിനു സംഭവിച്ചുവെന്നാണ് ആരോപണം.

English summary
Women tried to theft policeman's house at Muvattupuzha
Please Wait while comments are loading...