കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ അമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ചു, ചികിത്സാ പിഴവോ?
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് എത്തിയ അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. മൂന്ന് കുട്ടികളാണ് ഗര്‍ഭാവസ്ഥയില്‍ യുവതിയ്ക്കുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയെ മാത്രമാണ് ജീവനോടെ ലഭിച്ചത്.
മാമ്മൂട് മാന്നില പള്ളിക്കുന്നേല്‍ ജോതിയും കുഞ്ഞുങ്ങളുമാണ് പ്രവസത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിനായി ജൂണ്‍ 7 നാണ് ആശുപത്രിയില്‍ എത്തിയത്. കഴിഞ്ഞ പത്തു ദിവസമായി ഐസിയുവില്‍ കഴിയുകയായിരുന്നു. മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്നും വ്യക്തമല്ല.

സര്‍ജറിയ്ക്കു മുന്‍പു തന്നെ ഒരു കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ചു മരിക്കുകയും സര്‍ജറി ചെയ്ത് പുറത്തെടുത്തതിന് ശേഷം മറ്റൊരു കുട്ടി മരിക്കുകയും ചെയ്തു. ഒരു കുഞ്ഞിനെ മാത്രമാണ് ജീവനോടെ ലഭിച്ചത്.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞിട്ടുണ്ട്. ചികിത്സാ പിഴവല്ല മരണത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications