ഗണേഷ് കുമാറിന്റെ ഇടപെടലിലൂടെ ഷീബയ്ക്ക് സഹായം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്ന് മാറ്റും
അതേസമയം സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സയാണ് ഷീബയ്ക്ക് ലഭ്യമാക്കുക. ചില ഡോക്ടമാര്‍ക്ക് തല്ല് കൊള്ളേണ്ടുണ്ടെന്നാണ് അഭിപ്രായമെന്നും ഗണേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം ദുരിതത്തിലായ ഷീബയ്ക് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടലിലൂടെ ആശ്വാസം. ഷീബയെ ഇന്ന് തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. സൗജന്യ ചികിത്സ അവര്‍ക്ക് ലഭ്യമാക്കും.
പത്തനാപുരം സ്വദേശിനിയാണ് അവര്‍. ഏഴ് തവണയാണ് അവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നത്. എന്നാല്‍ ഇതേ തുടര്‍ന്ന് അവരുടെ വയര്‍ അടയ്ക്കാന്‍ സാധിക്കുമായിരുന്നില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇവരെ കൈയ്യൊഴിഞ്ഞ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷീബയുടെ ദുരിത ജീവിതം ഗണേഷ് നിയസഭയില്‍ ഉന്നയിച്ചത്. ഇത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സയാണ് ഷീബയ്ക്ക് ലഭ്യമാക്കുക. ചില ഡോക്ടമാര്‍ക്ക് തല്ല് കൊള്ളേണ്ടുണ്ടെന്നാണ് അഭിപ്രായമെന്നും ഗണേഷ് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തിനിടയിലാണ് ഷീബ ഏഴോളം ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നത്.
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ഇവര്‍ക്ക് കിടക്കയില്‍ നിന്ന് പോലും എഴുന്നേല്‍ക്കാനാവാത്ത സാഹചര്യമായിരുന്നു. ഇവര്‍ക്ക് സര്‍ജറി നടത്തിയവരെല്ലാം അവസാനം ഇവരെ കൈയ്യൊഴിഞ്ഞതായിരുന്നു. ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാനാണ് അവര്‍ ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് ഇത്രയും സര്‍ജറികള്‍ അവര്‍ക്ക് നടത്തേണ്ടതായി വന്നത്.
വയറുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഷീബ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാവുന്നത്. പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ആദ്യ സര്‍ജറി കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോഴക്ക് ആരോഗ്യ നിലമോശമായി.
ഇതോടെ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. പക്ഷേ വേദന കുറഞ്ഞില്ല. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വന്നെങ്കിലും, ഇവിടെയും കാര്യമായ പരിഗണന കിട്ടിയില്ലെന്നാണ് യുവതി പറയുന്നത്.
അതേസമയം ഇനിയൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് തന്നെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഇവര്‍ പറയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗം തുന്നിക്കെട്ടാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഷീബ പറഞ്ഞു.












Click it and Unblock the Notifications