കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രം; ദേവഹിതത്തിന് എതിര്, ബി നിലവറ തുറക്കാൻ സമ്മതിക്കില്ലെന്ന് രാജകുടുംബം!

മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. എന്നാൽ അത് ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണെന്നും രാജകുടുംബം വ്യക്തമാക്കി.

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ സമ്മതിക്കില്ലെന്ന് രാജകുടുബം. ബി നിലവറ ഇതുവരെ തുറന്നിട്ടില്ല. ഇനി തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നാണ് രാജ കുടുംബത്തിന്റെ വാദം. തന്ത്രി സമൂഹവും ഇതിന് എതിരാണെന്ന് മുതിർന്ന രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മി ഭായി വ്യക്തമാക്കി. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു.

മുമ്പ് ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. എന്നാൽ അത് ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണെന്നും രാജകുടുംബം വ്യക്തമാക്കി. സുപ്രീംകോടയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളി പൂശിയത്...

തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളി പൂശിയത്...

രാജകുടുംബത്തിലെ ഇപ്പോഴത്തെ തലമുറയ്‌ക്കൊന്നും ബി നിലവറ തുറന്ന് അറിയില്ല. അതിനാല്‍ തന്നെ ബി നിലവറയില്‍ ഉണ്ടെന്ന് കരുതുന്ന അമൂല്യ വെള്ളി ശേഖരത്തില്‍ നിന്നെടുത്താണ് ക്ഷേത്രത്തിലെ തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളി പൂശിയതെന്ന വാദം രാജകുടുംബം അംഗീകരിക്കുന്നില്ല.

നിലവറ തുറക്കണമെന്ന് കോടതി

നിലവറ തുറക്കണമെന്ന് കോടതി

ബി നിലവറ തുറക്കണമെന്നും ബി. നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് വഴിവെക്കും

തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് വഴിവെക്കും

ബി‌ നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക് വഴിവെക്കും. ഇതുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും മറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് നിവവറകളും തുറന്നു

അഞ്ച് നിവവറകളും തുറന്നു

ആറുനിലവറകളുള്ള ക്ഷേത്രത്തില്‍ ബി ഒഴികെയുള്ള നിലവറകള്‍ ഘട്ടംഘട്ടമായി തുറന്ന് കണക്കെടുപ്പ് നടത്തിയിരുന്നു. ഇ, എഫ്, എന്നീ നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്.

ധനസഞ്ചയം മുഴുവനും എയിലും ബിയിലും

ധനസഞ്ചയം മുഴുവനും എയിലും ബിയിലും

സി, ഡി എന്നീ നിലവറകള്‍ ഉത്സവാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നവയാണ്. എ, ബി നിലവറകളിലാണ് ക്ഷേത്രത്തിന്റെ ധനസഞ്ചയം മുഴുവനുമുള്ളത്.

രത്നങ്ങളും സ്വർണ്ണക്കട്ടികളും

രത്നങ്ങളും സ്വർണ്ണക്കട്ടികളും

രത്നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും സ്വര്‍ണവിഗ്രഹങ്ങളും സ്വര്‍ണക്കട്ടികളും എ നിലവറയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ബിയിലും സമാനമായ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്.

അറ് വർഷം മുമ്പ് തുറക്കാൻ ശ്രമിച്ചിരുന്നു

അറ് വർഷം മുമ്പ് തുറക്കാൻ ശ്രമിച്ചിരുന്നു

ആറുകൊല്ലം മുന്‍പ് നടന്ന ആദ്യത്തെ മൂല്യനിര്‍ണയ വേളയില്‍ ബി നിലവറ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളിലേക്കുള്ള ഉരുക്ക് വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ രണ്ടുവാതിലുകള്‍ തുറന്നപ്പോള്‍ വെള്ളിക്കട്ടികള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

English summary
Won't consent to opening of Vault B: Royal family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X