തിരുപ്പിറവിയുടെ ഓർമ്മയില്‍ ഇന്ന് ക്രിസ്മസ്: നാടെങ്ങും ആഘോഷം.. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതിക്കി ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികൾ. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും വലിയ ആഘോഷത്തോടെയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. വേണ്ടപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയുമെല്ലാമാണ് വിശ്വാസികൾ സന്തോഷം പങ്കിടുന്നത്.
സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാതിര കുർബാനകളിൽ വൻ തിരക്കായിരുന്നു പലയിടത്തും അനുഭവപ്പെട്ടത്. അതേസമയം മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ തങ്ങളുടെ ക്രിസ്മസ് ആശംസകളും പങ്കുവെച്ചു.

'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു', മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ ആശംസ- 'സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശവുമായി ലോകത്തിലേക്ക് ആഗതനായ യേശുദേവന്റെ തിരുപ്പിറവിയുടെ ഈ ഓർമദിനത്തിൽ ഏവരുടെയും ഹൃദയങ്ങളിൽ പ്രതീക്ഷയും, സന്തോഷവും നിറയട്ടെ. എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ'.
മന്ത്രി ആർ ബിന്ദു- 'നന്മയുടെയും നിഷ്കളങ്കതയുടെയും കൊച്ചു സന്തോഷങ്ങളുടെയും ക്രിസ്മസ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ആഘോഷിക്കുന്ന ഓമനത്തമാർന്ന ശൈശവനിർമ്മലതയുടെ ഉത്സവം. നനുത്ത നിലാവും നേർത്ത തണുപ്പും അരുമയായ കരോൾ ഗീതികളും അലുക്ക് തൂക്കുന്ന ആഹ്ലാദകരമായ ക്രിസ്മസ് ആഘോഷരാവിൽ ഏവർക്കും ഹൃദയംഗമമായ aആശംസകൾ'












Click it and Unblock the Notifications