മത-രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു; മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മത-രാഷ്ട്രീയ നേതാക്കളുമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് തീരുമാനം എടുത്തതെന്ന് കളക്ടറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികള്‍ ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച് അറിയില്ല എന്നാണ് പ്രതികരിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണത്തിനെതിരെ ശക്തമായ ഭാഷയില്‍ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തിലായിരിക്കും എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരു സമയം ഒത്തുചേരരുത് എന്ന് മലപ്പുറം കളക്ടറുടെ ഉത്തരവ്. ഇന്ന് വൈകീട്ട് അഞ്ച് മണി മുതലാണ് തീരുമാനം നിലവില്‍ വന്നത്. പ്രാര്‍ഥന വീടുകളില്‍ നിര്‍വഹിക്കണമെന്ന് കളക്ടര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബന്ധുവീടുകളില്‍ ഒത്തുചേരരുതെന്നും നിര്‍ദേശമുണ്ട്. ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ.
കളക്ടറുടെ തീരുമാനം സംബന്ധിച്ച് അറിയില്ലെന്നാണ് ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് കഴിഞ്ഞ ദിവസം കൊറോണ പ്രതിരോധ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നത്. ജനപ്രതിനിധികളായി ഇടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ ടിവി ഇബ്രാഹീം, പി അബ്ദുല്‍ ഹമീദ്, അഡ്വ,. എം ഉമ്മര്‍, സി മമ്മൂട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു.
കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍
ആരാധനാലയങ്ങളില്‍ എത്തുന്നവരെ നിയന്ത്രിക്കുന്ന കാര്യം കളക്ടര്‍ നിര്‍ദേശമായി മുന്നോട്ട് വച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ അക്കാര്യം അംഗീകരിച്ചില്ല. ആരാധനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കാമെന്നാണ് അറിയിച്ചത് എന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മത സംഘടനകളുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
മാലാഖയെ പോലെ തിളങ്ങി തേജസ്വി മാഡിവാഡയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications