ഉക്കിനടുക്ക-സാറടുക്ക റോഡിന്റെ ശോചനീയാവസ്ഥ; നാലിടങ്ങളില്‍ റോഡ് ഉപരോധിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ബദിയടുക്ക: ഉക്കിനടുക്ക-സാറടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നും റോഡ് ഉപരോദിച്ചു . ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ അടുക്കസ്ഥല, ബജകൂഡ്‌ലു ജംഗ്ഷന്‍, ഇടിയടുക്ക, പെര്‍ള എന്നിവിടങ്ങളിലാണ് ഇന്ന് റോഡ് ഉപരോധിച്ചത്.. ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ കുഴിയടക്കല്‍ പ്രവൃത്തി ആരംഭിച്ചിരുന്നു. നെല്ലിക്കട്ട മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡിലെ കുഴികളാണ് അടച്ച് തുടങ്ങിയത്.

ഗ്യാസ് സ്റ്റൗവ്വില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

എന്നാല്‍ ഉക്കിനടുക്ക മുതല്‍ സാറടുക്ക വരെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഫണ്ട് അനുവദിച്ചെങ്കിലും പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തുന്നത്. ഇന്നലെ പെര്‍ളയിലും അടുക്കസ്ഥലയിലും റോഡ് ഉപരോധിച്ചതിന് 80 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. അടുക്കസ്ഥലയില്‍ റോഡ് ഉപരോധിച്ചതിന് എന്‍മകജെയിലെ മുഹമ്മദ് സത്താര്‍, അടുക്കസ്ഥലയിലെ അബ്ദുല്‍ റഹ്മാന്‍, എന്‍മകജെയിലെ അബ്ദുല്‍ റഹ്മാന്‍, അടുക്കസ്ഥലയിലെ ദയാനന്ദ തുടങ്ങിയ 30 പേര്‍ക്കെതിരെയും പെര്‍ളയില്‍ റോഡ് ഉപരോധിച്ചതിന് പെരിയാലിലെ ശ്രീ കൃഷ്ണറാവു, ഹമീദ് നെല്‍ക്ക, ഷറഫുദ്ദീന്‍, യഹ്‌യ വാണിനഗര്‍, റസാഖ് നെല്‍ക്ക, ജെ.എസ് സോമശേഖര, സിദ്ദിഖ് ഒളമുഗര്‍, രൂപാവാണി ആര്‍ ഭട്ട്, നാരായണ മൗവ്വാര്‍, വിനോദ് കാട്ടുകുക്കെ തുടങ്ങിയ 50 പേര്‍ക്കെതിരെയുമാണ് കേസ്.

road

ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുജനങ്ങളെ ശല്യപ്പെടുത്തിയതിനാണ് കേസ്. ബന്ധപ്പെട്ട അധികൃതരെത്തി ഉറപ്പ് തന്നാല്‍ മാത്രമെ സമരത്തില്‍ നിന്ന് പിന്തിരിയുകയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

English summary
Worst condition of Ukkinaduka-Saradukka Road

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്