കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്ര കൂടി വരാത്ത കുറവേ ഇനിയുള്ളൂ; കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ടി പദ്മനാഭന്‍

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പദ്മനാഭന്‍. എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയ പ്രൊഫഷണല്‍ ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനായി കോണ്‍ഗ്രസിനുള്ളില്‍ ചിലര്‍ അട്ടയെ പോലെ കടിച്ച് തൂങ്ങുകയാണെന്ന് ടി പദ്മനാഭന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

സ്ഥിരമായി ജയിക്കുമെന്നാണ് രാഹുല്‍ ഗാന്ധി കരുതിയതെന്നും അമേഠിയിലേക്ക് രാഹുല്‍ ഗാന്ധി തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാനം വയനാട്ടില്‍ വന്ന് മത്സരിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. റോബര്‍ട്ട് വദ്രയുടെ രാഷ്ട്രീയ പ്രവേശനത്തേയും അദ്ദേഹം പരിഹസിച്ചു. ഇനി റോബര്‍ട്ട് വദ്ര വരാത്തതിന്റെ കുറവേയുള്ളൂവെന്നായിരുന്നു പദ്മനാഭന്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എറണാകുളം എം പി ഹൈബി ഈഡന്‍ എന്നിവരെ വേദിയിലിരുത്തിയായിരുന്നു പദ്മനാഭന്റെ പരാമര്‍ശം.

t padmanabhan

ഡി സി സിയുടെ പോള്‍ പി. മാണി മെമ്മോറിയല്‍ ലൈബ്രറിയുടെയും സബര്‍മതി പഠനഗവേഷണ കേന്ദ്രത്തിന്റേയും ഉദ്ഘാടനമാണ് പദ്മനാഭന്‍ നിര്‍വഹിച്ചത്. ഡി സി സി ഓഫിസിന്റെ മൂന്നാം നിലയില്‍ 2600 ചതുരശ്ര അടിയിലാണ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം ഡിജിറ്റല്‍ ലൈബ്രറിയും ഡിജിറ്റല്‍ സ്റ്റുഡിയോയും സജ്ജമാക്കുന്നുണ്ട്. 25,000 പുസ്തകങ്ങളുമായാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പത്ത് ലക്ഷം രൂപയോളം ചെലവഴിച്ച് ഡി സി സി വാങ്ങിയ പുസ്തകങ്ങള്‍ക്ക് പുറമെ സംഭാവനകളായി കിട്ടിയ പുസ്തകങ്ങളും ലൈബ്രറിയിലുണ്ടാകും.

ഡി സി സി പ്രസിഡന്റായി ചുമതലയേറ്റ ശേഷം പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഷാള്‍, ബൊക്കെ എന്നിവക്ക് പകരം പുസ്തകങ്ങള്‍ മതിയെന്ന് ഡി സി സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നിലപാടെടുത്തിരുന്നു. 4000 പുസ്തകങ്ങളാണ് ഇങ്ങനെ ലഭിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആര്‍ക്കും ലൈബ്രറിയില്‍ അംഗത്വമെടുക്കാം.

എസ്പി യുപിയില്‍ നേടിയ സീറ്റ് തിരിച്ചടിയാകും; രാഷ്ട്രപതി തെരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ല ബിജെപിയ്ക്ക്എസ്പി യുപിയില്‍ നേടിയ സീറ്റ് തിരിച്ചടിയാകും; രാഷ്ട്രപതി തെരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ല ബിജെപിയ്ക്ക്

ലൈഫ് ടൈം അംഗത്വ തുക 2500 രൂപയും ഒരു വര്‍ഷത്തേക്ക് 1000 രൂപയുമാണ്. രാജഗിരി കോളജിലെ ലൈബ്രറി സയന്‍സ് പി ജി വിദ്യാര്‍ഥിനികളാണ് ലൈബ്രറി സജ്ജീകരിച്ചത്. ഒരു വര്‍ഷത്തിനകം 80,000 പുസ്തകങ്ങള്‍ അടങ്ങുന്ന സമ്പൂര്‍ണ ലൈബ്രറിയും പഠന ഗവേഷണകേന്ദ്രവുമാക്കി ഉയര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷിയാസ് പറഞ്ഞിരുന്നു.

English summary
writer T Padmanabhan criticizes Congress in it's own stage amid election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X