ക്രിസ്മസ് ബംപർ: '16 കോടിയുടെ ഭാഗ്യം പ്രതീക്ഷിച്ചില്ല, വന്‍ സന്തോഷം': മുന്‍പും കോടികളുടെ സമ്മാനം
പാലക്കാട്: പുജാ പംബർ ജേതാവിനെപ്പോലെ ക്രിസമസ് ബംപർ ജേതാവും കാണമാറയത്ത് തുടരുമോയെന്ന ആകാംക്ഷയിലാണ് മലയാളികള്‍. 16 കോടി രൂപ സമ്മാനം നല്‍കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ നടന്നെങ്കിലും വിജയിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാലക്കാട് ജില്ലയിലെ ശ്രീ മുകാംമ്പിക ലക്കി സെന്ർ ഏന്ന ഏജന്‍സിയില്‍ നിന്നാണ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനം നല്‍കുന്ന ടിക്കറ്റ് വിറ്റത്. ഇതിലൂടെ ലോട്ടറി ഏജന്റിനും കോടികള്‍ കമ്മീഷനായി ലഭിക്കും.

കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറി സബ് ഓഫീസില്‍ നിന്നാണ് 16 കോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് അടങ്ങുന്ന സെറ്റ് മധുസൂധനന്‍ വാങ്ങിയത്. ഒരു ജില്ലയില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ടിക്കെറ്റെടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ള ജില്ലകളില്‍ നിന്ന് ടിക്കെടുക്കാം എന്നതാണ് ചട്ടം. അങ്ങനെയാണ് മധുസൂധനന്‍ താമരശ്ശേരിയില്‍ നിന്നും ടിക്കറ്റെടുത്തത് പാലക്കാട് കൊണ്ടുപോയത്.

ആദ്യമായിട്ടാണ് ഇത്രയും വലിയ തുക തങ്ങളുടെ ഏജന്‍സിയില്‍ നിന്നും ടിക്കറ്റെടുത്ത ആള്‍ക്ക് അടിക്കുന്നതെന്നാണ് ശ്രീമൂകാംമ്പിക ലക്കി സെന്റർ ലോട്ടറി ഏജന്‍സിയുടെ നടത്തിപ്പുകാരില്‍ ഒരാളായ ശ്രീകാന്ത് വ്യക്തമാക്കുന്നത്. നേരത്തെ മണ്‍സൂണ്‍ ബംപർ അടിച്ചിരുന്നു. രണ്ട് മൂന്ന് വർഷം മുന്‍പായിരുന്നു അത്. മൂന്ന് കോടിയായിരുന്നു അന്നത്തെ സമ്മാനമെന്നും ശ്രീകാന്ത് പറയുന്നു.

എപ്പോഴാണ് ഈ ടിക്കറ്റ് വിറ്റു പോയതെന്ന് അറിയില്ല. ഇത്രയും വലിയ ഭാഗ്യം തങ്ങളുടെ ഏജന്‍സി വഴിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷം തോന്നി. ബസ് സ്റ്റാന്‍ഡിന് പുറക് വശത്താണ് ടിക്കറ്റ് വിറ്റുപോയത്. ആരാണ് അത് വാങ്ങിയതെന്നൊന്നും അറിയില്ല. നിരവധി യാത്രക്കാർ വരുന്ന സ്ഥലമായതിനാല്‍ ജില്ലക്ക് അകത്തോ പുറത്തോ ഉള്ളവരായിരിക്കും. തമിഴ്നാട്ടില്‍ നിന്ന് വരെ ലോട്ടറി എടുക്കാന്‍ ആളുകള്‍ എത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.
Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

നേരത്തെ ബംപറിനല്ലാതെയും നിരവധി ഒന്നാം സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ തുക ഒന്നാം സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. ഇവിടെ തന്നെ നിരവധി ടിക്കുറ്റുകള്‍ വിറ്റു പോയിട്ടുണ്ട്. ആരാണ് ആ ഭാഗ്യാവന്‍ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഞങ്ങളും. ഭാഗ്യവാന്‍ ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീകാന്ത് പറയുന്നു.

അതേസമയം, ബംപർ നറുക്കെടുപ്പിലൂടെ ആകെ 36 കോടി 20 ലക്ഷം രൂപയാണ് വിജയികള്‍ക്കായി നല്‍കുന്നത്. ഒന്നാം സമ്മാന ജേതാവിന് നല്‍കുന്ന 16 കോടിക്ക് പുറമെ രണ്ടാം സമ്മാന ജേതാക്കളായ 10 പേർക്ക് 10 കോടിയും വിഭജിച്ച് നല്‍കുന്നത്. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം വീതവും സ്വന്തമാക്കാന്‍ സാധിക്കും. തുടർന്നും മറ്റനവധി സമ്മാനങ്ങളുണ്ട്.

ക്രിസ്മസ്-ന്യൂ ഇയർ ബംപർ നറുക്കെടുപ്പിന് പിന്നാലെ സമ്മർ ബംപർ ലോട്ടറി വകുപ്പ് അവതരിപ്പിച്ചു. സമ്മര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിർവ്വഹിച്ചത്. ആറു സീരീസിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്കും ലഭിക്കും.

ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. മാർച്ച് 23 നായിരിക്കും നറുക്കെടുപ്പ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് ന്യൂഇയര്‍ ബമ്പര്‍ ടിക്കറ്റുകളുടെ നറുക്കെടുപ്പും ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.












Click it and Unblock the Notifications