കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Year Ender 2022: കെപിഎസി ലളിത, കൊച്ചുപ്രേമന്‍, ഹൈദരലി തങ്ങള്‍, കോടിയേരി.... 2022 ന്റെ നഷ്ടങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: മലയാളത്തെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2022. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് 2022 ല്‍ വിടവാങ്ങിയത്. ഈ വര്‍ഷം വിടവാങ്ങിയ മലയാളത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഇവരാണ്...

കോട്ടയം പ്രദീപ്

മലയാള സിനിമയില്‍ സ്വതസിദ്ധമായ ശൈലി കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നടനായിരുന്നു കോട്ടയം പ്രദീപ്. സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടേ യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും സജീവമായിരുന്നു. പാട്ട്, ഡാന്‍സ്, എകാങ്കനാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. 1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമാപ്രവേശനം. ഗൗതം മേനോന്റെ ''വിണ്ണൈത്താണ്ടി വരുവായ'' എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. 2022 ഫെബ്രുവരി 17 നായിരുന്നു അന്ത്യം.

കെപിഎസി ലളിത

കെപിഎസി ലളിത

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായിരുന്ന കെ പി എ സി ലളിതയുടെ വിയോഗവും ഈ വര്‍ഷം കേരളത്തിന്റെ നഷ്ടമായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലം തൊട്ട് സിനിമയില്‍ സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ ലളിത കെ പി എ സി എന്ന ശക്തമായ ബാനര്‍ പേരിനൊപ്പവും ചേര്‍ത്ത് പിടിച്ചു. 2016 മുതല്‍ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് ആണ് കെ പി എ സി ലളിത അന്തരിക്കുന്നത്. 50 കൊല്ലത്തിനിടയില്‍ല അഞ്ഞൂറിലേറെ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

വിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെവിചാരണ വേണ്ട സിനിമയില്‍ അഭിനയിച്ചാല്‍ മതി എന്നായിരുന്നു, അത് സുപ്രീംകോടതിയില്‍ നടന്നില്ല; പ്രകാശ് ബാരെ

ഹൈദരലി ശിഹാബ് തങ്ങള്‍

ഹൈദരലി ശിഹാബ് തങ്ങള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായ എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. കേരള രാഷ്ട്രീയത്തിനും മുസ്ലീം സമുദായത്തിനും ഒരുപോലെ നഷ്ടമായിരുന്നു ഹൈദരലി തങ്ങളുടെ വേര്‍പാട്. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായിരുന്നു. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായിരുന്നു. 2009 ല്‍ ആണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. 2022 മാര്‍ച്ച് 6-ന് ആണ് അന്തരിച്ചത്.

ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്ആ 10 ലക്ഷം രൂപ ആലപ്പുഴ സ്വദേശിനിക്ക്..!! ലക്കി ബില്‍ നറുക്കെടുപ്പ് വിജയി ഇവരാണ്

തലേക്കുന്നില്‍ ബഷീര്‍

തലേക്കുന്നില്‍ ബഷീര്‍

ലോക്‌സഭാംഗം, രാജ്യസഭാംഗം, നിയമസഭാംഗം, കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍. തലേക്കുന്നില്‍ ബഷീര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ 2022 മാര്‍ച്ച് 25ന് ആണ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചത്.

ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിച്ച കുഞ്ചാക്കോ ബോബന്റെ നിലപാട് മാറിയില്ലേ? ആ ഒരു മാറ്റമുണ്ട്; രാഹുല്‍ ഈശ്വര്‍

കൈനകരി തങ്കരാജ്

കൈനകരി തങ്കരാജ്

പ്രശസ്ത നാടക ചലച്ചിത്ര നടനായിരുന്നു കൈനകരി തങ്കരാജ് അന്തരിച്ചു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യനാടകത്തില്‍ അഭിനയിച്ചു. ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷറഫ് തുടങ്ങിയവരുമായി മത്സരനാടകങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് കലാരംഗത്ത് സജീവമായി. പ്രേംനസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ സിനിമ. നടന്‍ തിലകനുമായി ചേര്‍ന്ന് 'അമ്പലപ്പുഴ അക്ഷരജ്വാല' എന്നൊരു ട്രൂപ്പ് തുടങ്ങി. ഏപ്രില്‍ മൂന്നിനായിരുന്നു അന്ത്യം.

ജോണ്‍പോള്‍

ജോണ്‍പോള്‍

മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച കലാകാരനായിരുന്നു ജോണ്‍ പോള്‍. നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവായിരുന്നു. പി എന്‍ മേനോനും കെ എസ് സേതുമാധവനും മുതല്‍ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മുിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ ശ്രദ്ധേയമായി. ഏപ്രില്‍ 23 നാണ് അന്ത്യം.

കെ ശങ്കരനാരായണന്‍

കെ ശങ്കരനാരായണന്‍

ഗവര്‍ണര്‍, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു ഡി എഫ് കണ്‍വീനര്‍, എം എല്‍ എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു കെ. ശങ്കരനാരായണന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെ 2022 ഏപ്രില്‍ 24ന് ആണ് ശങ്കരനാരായണന്‍ അന്തരിക്കുന്നത്. സൗമ്യമായ പ്രകൃതക്കാരനായിരുന്ന ശങ്കരനാരായണന്‍ രാഷ്ട്രീയ എതിരാളികളോട് പോലും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു.

ഇടവ ബഷീര്‍

ഇടവ ബഷീര്‍

പ്രശസ്ത മലയാള ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്നു ഇടവ ബഷീര്‍. അക്കോര്‍ഡിയന്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഗാനമേളകളില്‍ ആദ്യമായി അവതരിപ്പിച്ചത് ഇടവ ബഷീര്‍ ആയിരുന്നു. യേശുദാസിന്റെയും മുഹമ്മദ് റഫിയുടെയും പാട്ടുകളിലൂടെ ഗാനമേള വേദികളിലെ സൂപ്പര്‍താരമാകാന്‍ ഇടവ ബഷീറിനായി. കേരളത്തില്‍ ഗാനമേളകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഇടവ ബഷീര്‍ മേയ് 28 ന് ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കൃഷ്ണകുമാര്‍ കുന്നത്ത്

കൃഷ്ണകുമാര്‍ കുന്നത്ത്

ഇന്ത്യയിലെ പ്രശസ്ച ചലച്ചിത്രപിന്നണിഗായകനായിരുന്നു കെ.കെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്ത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ പ്രശസ്തനായ ഗായകനായിരുന്നു. പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിലെ 'രഹസ്യമായ്' എന്ന ഗാനം ആലപിച്ചു. മേയ് 31 നാണ് കെ കെയുടെ മരണം.

പ്രയാര്‍ ഗോപാലകൃഷ്ണന്‍

പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റായിരുന്നു. ഏറെ കാലം മില്‍മയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 2001ല്‍ ചടയമംഗലം എംഎല്‍എ ആയിരുന്നു. ജൂണ്‍ നാലിനായിരുന്നു അന്ത്യം

ഡി ഫിലിപ്പ്

ഡി ഫിലിപ്പ്

പ്രശസ്ത സിനിമാ, നാടക നടന്‍ ആയിരുന്നു ഡി ഫിലിപ്പ്. പ്രൊഫഷണല്‍ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം സിനിമയിലേക്ക് എത്തി. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു അദ്ദേഹം. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം അടക്കം അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2022 ജൂണ്‍ 12 നായിരുന്നു അന്ത്യം.

വിപി ഖാലിദ്

വിപി ഖാലിദ്

പ്രശസ്ത നാടക, സീരിയല്‍ നടന്‍ വി.പി. ഖാലിദ് ഈ വര്‍ഷമായിരുന്നു അന്തരിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൈക്കിള്‍ യജ്ഞക്കാരനായാണ് കലാജീവിതം ആരംഭിച്ചത്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്. ജൂണ്‍ 24 നാണ് വി പി ഖാലിദ് അന്തരിക്കുന്നത്.

ടി ശിവദാസമേനോന്‍

ടി ശിവദാസമേനോന്‍

1996 മുതല്‍ 2001 വരെ സംസ്ഥാന ധനകാര്യ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു ടി ശിവദാസമേനോന്‍. സി പി ഐ എമ്മിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന ടി ശിവദാസമേനോന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായിരുന്നു. മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും സേവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂണ്‍ 28 നാണ് ശിവദാസമേനോന്‍ അന്തരിക്കുന്നത്.

പ്രതാപ് പോത്തന്‍

പ്രതാപ് പോത്തന്‍

പ്രശസ്തനായ തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവും സംവിധായകനുമായിരുന്നു പ്രതാപ് പോത്തന്‍. 1987ലെ ഋതുഭേദം, 1988-ല്‍ റിലീസായ ഡെയ്‌സി, മോഹന്‍ലാലും ശിവാജി ഗണേശനും ഒന്നിച്ച ഒരു യാത്രാമൊഴി (1997) എന്നിവയാണ് പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത മലയാള സിനിമകള്‍. 1980 കളുടെ തുടക്കത്തില്‍ കലാപരമായ മുന്നിട്ട് നിന്ന് ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായി. അവസാന കാലത്തും സിനിമയ.ില്‍ സജീവമായിരുന്ന പ്രതാപ് പോത്തന്‍ ജൂലൈ 15 നാണ് അന്തരിക്കുന്നത്.

മാളിയേക്കല്‍ മറിയുമ്മ

മാളിയേക്കല്‍ മറിയുമ്മ

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിതയായിരുന്നു മാളിയേക്കല്‍ മറിയുമ്മ. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആഗസ്റ്റ് അഞ്ചിനാണ് മരണപ്പെടുന്നത്. വിമന്‍ സൊസൈറ്റിയുണ്ടാക്കി സ്ത്രീധനത്തിനെതിരെ പോരാടിയ വനിതയായിരുന്നു മാളിയേക്കല്‍ മറിയുമ്മ

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്നു മാര്‍ക്‌സിസ്റ്റ് ചിന്തകനായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകങ്ങള്‍. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമജീവിതത്തിലിരിക്കെ 2022 ഓഗസ്റ്റ് 8 ന് ആണ് അന്തരിക്കുന്നത്. കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സന്തതസഹചാരിയായിരുന്ന ബര്‍ലിന്‍ പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളെ വിമര്‍ശിക്കാനും മറന്നിരുന്നില്ല.

നെടുമ്പ്രം ഗോപി

നെടുമ്പ്രം ഗോപി

പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ ആയിരുന്നു നെടുമ്പ്രം ഗോപി. ബ്ലെസി സംവിധാനം ചെയ്ത 'കാഴ്ച'യില്‍ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടു. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം ലഭിച്ചു. 2022 ആഗസ്റ്റ് 16 നാണ് അന്ത്യം.

രശ്മി ഗോപാല്‍

രശ്മി ഗോപാല്‍

പ്രശസ്ത സിനിമാ- സീരിയല്‍ താരമായിരുന്നു രശ്മി ഗോപാല്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സെപ്തംബര്‍ 19 നായിരുന്നു അന്ത്യം

ആര്യാടന്‍ മുഹമ്മദ്

ആര്യാടന്‍ മുഹമ്മദ്

കോണ്‍ഗ്രസിന് മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്ത് വലിയ സ്വാധീനം ഉണ്ടാക്കിയ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. 1987 മുതല്‍ 2016 വരെ നിലമ്പൂരില്‍ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. മലപ്പുറം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു. 1935 ല്‍ ജനിച്ച ആര്യാടന്‍ മുഹമ്മദ് 2022 സെപ്റ്റംബര്‍ 25 ന് ആണ് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്നത്.

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ 2022 ഒക്ടോബര്‍ ഒന്നിനായിരുന്നു അന്തരിച്ചത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങുന്നത്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വൈകാരികമായ യാത്രാമൊഴിയാണ് കോടിയേരി ബാലകൃഷ്ണന് ലഭിച്ചത്. 2006 മുതല്‍ 2011 വരെ ആഭ്യന്തരമന്ത്രിയും പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു. 2001 മുതല്‍ 2016 വരെ തലശ്ശേരി എംഎല്‍എ. 2015 ല്‍ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് സെക്രട്ടറി സ്ഥാനമൊഴിയുകയായിരുന്നു.

സതീശന്‍ പാച്ചേനി

സതീശന്‍ പാച്ചേനി

കണ്ണൂരില്‍ കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കി കൊടുത്ത നേതാവായിരുന്നു സതീശന്‍ പാച്ചേനി. കണ്ണൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അദ്ദേഹം ഡിപ്ലോമയും നേടിയിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ച അദ്ദേഹം കണ്ണൂരിലെ കോണ്‍ഗ്രസിലെ ജനകീയനായ നേതാവായിരുന്നു. 2022 ഒക്ടോബര്‍ 27 ന് ആണ് സതീശന്‍ പാച്ചേനി അന്തരിക്കുന്നത്.

ടിജെ ചന്ദ്രചൂഢന്‍

ടിജെ ചന്ദ്രചൂഢന്‍

കേരളത്തിലെ ആര്‍ എസ് പി നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്ന ടി ജെ ചന്ദ്രചൂഢന്റെ മരണവും ഈ വര്‍ഷമായിരുന്നു. 83-ാം വയസില്‍ ഒക്ടോബര്‍ 31 ന് ആയിരുന്നു ടി ജെ ചന്ദ്രചൂഢന്‍ അന്തരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2008 മുതല്‍ 2018 വരെ ആര്‍ എസ് പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇക്കാലയളവില്‍ ഒന്നാം യു പി എ സര്‍ക്കാര്‍ കാലത്ത് ഇടത്-യുപിഎ ഏകോപന സമിതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു.

ടിപി രാജീവന്‍

ടിപി രാജീവന്‍

ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ സാഹിത്യകാരില്‍ ഒരാളായിരുന്നു ടിപി രാജീവന്‍. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്ന ടി പി രാജീവന്‍ മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനായിരുന്നു. 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തില്‍ സാഹിത്യ നിരൂപണം നടത്തിയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായിരുന്ന ടി പി രാജീവന്‍ 2022 നവംബര്‍ രണ്ടിനാണ് അന്തരിക്കുന്നത്

കൊച്ചുപ്രേമന്‍

കൊച്ചുപ്രേമന്‍

മലയാള സിനിമയിലെ പ്രശസ്തനായ നടനായിരുന്നു കെ എസ് പ്രേംകുമാര്‍ എന്ന കൊച്ചുപ്രേമന്‍. നാടകരംഗത്തിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമന്‍ മലയാള ഹാസ്യരംഗത്ത് വേറിട്ട സംഭാഷണശൈലിയിലൂടെ തന്റേതായ പ്രതിഭ തെളിയിച്ചു. 1996ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ സജീവമായി. രാജസേനന്‍- ജയറാം കൂട്ടുകെട്ടിലിറങ്ങിയ മിക്ക സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ 2022 ഡിസംബര്‍ 3 ന് ആണ് കൊച്ചുപ്രേമന്‍ അന്തരിക്കുന്നത്.

English summary
Year Ender 2022: These are the eminent personalities of Kerala who passed away this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X