കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനെ ഉറക്കുന്ന 'ഹരിവരാസനത്തിൽ' തെറ്റ്; യേശുദാസ് തിരുത്തി പാടുന്നു, സ്വാമി പദവും കൂട്ടി ചേർക്കും

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പനെ ഉറക്കുന്ന 'ഹരിവരാസനം' മാറ്റങ്ങൾ വരുത്തി വീണഅടും റെക്കോർഡ് ചെയ്യിക്കുന്നു. ഇപ്പോഴത്തെ ഈണത്തിൽ മാറ്റങ്ങൾ വരുത്താതെ പാട്ടിലെ പിഴവു തിരുത്തിയും യഥാർത്ഥ വരികളിൽ ഉണ്ടായിരുന്ന സ്വാമി എന്ന പദം കൂട്ടിച്ചേർത്തുമായിരിക്കും പുതിയ റെക്കോർഡിങ്. പ്രയാർ ഗോപാലകൃഷ്ണൻ മാറിയതിനു ശേഷം വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻര് എ പത്മകുമാർ ചാർജ്ജെടുത്തതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കം. 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന യേശുദാസ് ഒരു സ്വകാര്യചടങ്ങിനുവേണ്ടി ഈ മാസം അവസാനം നാട്ടിലെത്തുന്നുണ്ട്. ആ സമയത്ത് റെക്കോർഡിംഗ് തീയ്യതി തീരുമാനിക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണമെന്ന ആവശ്യവുമായി കോടതിയിൽ; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലമുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണമെന്ന ആവശ്യവുമായി കോടതിയിൽ; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല

1920ൽ രജിച്ചെന്ന് കരുതപ്പെടുന്ന ഭക്തിഗാനത്തിൽ സ്വാമി എന്ന വാക്ക് ഉണ്ടായിരുന്നെന്നും ആലാപന സൗകര്യത്തിന് വേണ്ടി ഒഴിവാക്കിയതാണെന്നും പത്മകുമാർ പറയുന്നു. രണ്ട് വാക്കുകൾ ചേർത്തപ്പോൾ അർ‌ത്ഥത്തിൽ മാറ്റമുണ്ടായി. അരിവിമര്‍ദനമല്ല, അരി വിമര്‍ദനം എന്നാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. അരി എന്നാൽ ശത്രു എന്നും വിമർദ്ദനം എന്നാൽ നിഗ്രഹം എന്നുമാണ് അർത്ഥം. ഹരിവരാസനം എഴുതിയത് ആരെന്ന തർക്കം നിലനിന്നരുന്നു. കോന്നകത്ത് ജാനകിയമ്മയാണ് ഈ അഷ്ടകരൂപത്തിലെ കീർത്തനം രചിച്ചത്. എന്നാൽ കാലങ്ങളോളം ഇത് കമ്പകുടി കീർത്തനം രജിച്ചത്. 1907-1920 കാലഘടത്തിൽ ശബരിമലയിലെ മേൽശാന്തിയായിരുന്ന അച്ഛൻ അനന്തകൃഷ്ണ അയ്യരുടെ പക്കൽ സ്വാമിക്ക് സമർപ്പിക്കാൻ ജാനകിയമ്മ നൽകിയതാണ് ഈ കീർത്തനം എന്ന് പിന്നീട് അവർ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

ജാനകിയമ്മയുടെ കൊച്ചുമകൻ

ജാനകിയമ്മയുടെ കൊച്ചുമകൻ

ഹരിവരാസനം എഴുതിയ ജാനകിയമ്മയുടെ കൊച്ചുമകനാണ് പുതിയ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഇദ്ദേഹം പ്രസിഡന്റായതോടയാണ് വീണ്ടും ഹരിവരാസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തുടക്കമായത്. നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി എന്നും വിശ്വാസമുണ്ട്.

അത്താഴ പൂജയ്ക്ക് ശേഷം

അത്താഴ പൂജയ്ക്ക് ശേഷം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

രണ്ട് വർഷത്തേക്ക് നിർമ്മാണ പ്രവർത്തനമില്ല

രണ്ട് വർഷത്തേക്ക് നിർമ്മാണ പ്രവർത്തനമില്ല

അതേസമയം ദേവസ്വംബോര്‍ഡ് അഴിമതിയുടെ കേന്ദ്രമാണെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ 21ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നദാനം, ശമ്പളം എന്നിവക്കായി നീക്കിവച്ചിട്ടുള്ള പണം ബോര്‍ഡ് മുന്‍ഭരണക്കാര്‍ വകമാറ്റി ചിലവഴിച്ചതാണ് ബോര്‍ഡിലെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പുതിയ കാര്‍ വാങ്ങിയ സംഭവത്തിന് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനമെന്നാല്‍ കെട്ടിടനിര്‍മ്മാണം മാത്രമല്ല. ശബരിമലയിലടക്കം രണ്ടുവര്‍ഷത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. ക്ഷേത്രങ്ങളിലെ പൂജയിലും ശുചീകരണത്തിലുമാണ് ശ്രദ്ധ കൊടുക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സുഖദര്‍ശനത്തിനായി 1,000 രൂപ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ യോജിക്കാനാവില്ല. ഇക്കാര്യത്തില്‍ ബോര്‍ഡ് യോഗശേഷം നടപടിയെടുക്കുമെന്നും പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

മുന്‍ പ്രസിഡന്റ് കോടതിയെ സമീപിച്ചതില്‍ സംശയം

മുന്‍ പ്രസിഡന്റ് കോടതിയെ സമീപിച്ചതില്‍ സംശയം

ശബരിമല ക്ഷേത്ര ദര്‍ശനയാത്ര സുരക്ഷിതമാക്കുന്നതിനായി കരിമലയുടെ സമീപത്തുള്ള പഴയപാത വീണ്ടും തുറക്കും. ഇതിനായി കേന്ദ്ര വനം മന്ത്രിയെ കാണുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ദേവസ്വത്തിന്റെ കാലാവധി രണ്ടുവര്‍ഷം മതിയെന്ന എല്‍ഡിഎഫിന്റെ നയമനുസരിച്ചാണ് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കം രണ്ടുപേരെ ഓഡിന്‍സിലൂടെ പുറത്താക്കിയത്. എന്നാല്‍ ഇതിനെതിരെ മുന്‍ പ്രസിഡന്റ് കോടതിയെ സമീപിച്ചതില്‍ സംശയമു ണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിലന്‍സ് കേസുകളില്‍ പെട്ടവരെ പ്രസിഡന്റ്, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും ഒഴിവാക്കിയതായും പത്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ യോഗതീരുമാനങ്ങള്‍ മാത്രമാവും നടപ്പാക്കുക. ശബരിമല തീര്‍ത്ഥാടന കാലത്ത് ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ സന്നിധാനത്ത് ഉണ്ടാവും. ഈ അവസരങ്ങളില്‍ ബോര്‍ഡ് യോഗം ശബരിമലയില്‍ തന്നെ ചേരുമെന്നും അദ്ദേഹം പറ‍ഞ്ഞു.

English summary
Yesudas is going to correct the lyrics of Ayyappa's lullaby ''Harivarasanam'' song
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X