കേരളത്തിന് ഒരു കുഴപ്പവുമില്ല, ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവേ; തുറന്നടിച്ച് എംടി രമേശ്
തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബി ജെ പി നേതാവ് എം ടി രമേശ്. കേരളത്തിന് ഒരു കുഴപ്പവുമില്ലെന്നും, പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പമെന്നും എം ടി രമേശ് പറയുന്നു. കേരളത്തിലെ തുടര്‍ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണെന്നും വികസന കാര്യത്തില്‍ സി പി എമ്മിന്റെ അജണ്ട എന്താണെന്നും എംടി രമേശ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് എം ടി രമേശിന്റെ ചോദ്യം.
യോഗിയുടെ ഭരണത്തില്‍ യു പി വികസന കാര്യത്തിലും ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും കുതിക്കുകയാണ്
തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു. എസ് ഡി പി ഐ തീവ്രവാദികള്‍ കൊന്നൊടുക്കിയ മനുഷ്യരുടെ രക്തത്തിന് പിണറായി കണക്കുപറയണ്ടെ എന്നും എം ടി രമേശ് ചോദിക്കുന്നു. ഫേ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കേരളത്തിനെന്താ കുഴപ്പം ? ഒരു കുഴപ്പവുമില്ല പക്ഷെ ഇവിടുത്തെ ഭരണത്തിനാണ് കുഴപ്പം സഖാവെ..! തുടര്‍ ഭരണകാലം ശരിക്കും ദുരന്തമായി മാറുകയാണ്. വികസന കാര്യത്തില്‍ എന്താണ് സി പി എമ്മിന്റെ അജണ്ട ? ഒരിക്കലും നടക്കാത്ത ഒരു കെ റയില്‍ പദ്ധതിയല്ലാതെ എന്തുണ്ട് മുന്നോട്ടുവെക്കാന്‍. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയെന്താണ് ? ഒരു അടിയന്തര ശസ്ത്രക്രിയക്ക് സാധാരണക്കാരന് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന അവസ്ഥ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടോ ?
ബൈപ്പാസ് സര്‍ജറിക്കും മറ്റും തിയ്യതി കാത്ത് ആയുസ്സിന്റെ ബലം കൊണ്ട് ജീവിച്ചിരിക്കുന്നവര്‍ എത്ര പേരുണ്ടന്നെ കണക്കെടുക്കണം. നമ്മുടെ കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഉല്‍പാദന ക്ഷമത എത്രയുണ്ട് ? എല്ലാം കുത്തനെ താഴോട്ടാണ് സഖാവെ..? പിന്നെ സാക്ഷരതയും ജീവിത നിലവാരവുമൊന്നും ഇന്നലെ ഉണ്ടായതല്ലാലോ..? യോഗിയുടെ ഭരണത്തില്‍ യു.പി വികസന കാര്യത്തിലും ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും കുതിക്കുകയാണ് തീവ്രവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുന്നു.
എസ് ഡി പി ഐ തീവ്രവാദികള്‍ കൊന്നൊടുക്കിയ മനുഷ്യരുടെ രക്തത്തിന് പിണറായി കണക്കുപറയണ്ടെ? ഗുണ്ടകള്‍ ഒരു ചെറുപ്പക്കാരനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടുപോയിട്ടില്ലെ?തീവ്രവാദികളുടെ ഗുണ്ടകളുടെയും വിളനിലമായി കേരളത്തെ മാറ്റിയതിന്റെ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനല്ലാതെ മറ്റാര്‍ക്കാണ്. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയത്തെ വിമര്‍ശിക്കുമ്പോള്‍ അത് കേരളത്തെ കുറിച്ചും മലയാളികളെ കുറിച്ചുമാണെന്ന് പറഞ്ഞ് നിലവിളിക്കുന്നതിന്റെ കാര്യമെന്താണ്. മുന്‍ ഭരണവും തുടര്‍ ഭരണവും വന്‍ദുരന്തമാണ് എന്ന് ഇനിയും പറയും, അമേരിക്കയില്‍ പോയി സ്വന്തം തടി കയ്യിച്ചിലാക്കുന്ന പിണറായി സഖാവിന് കേരളത്തിലെന്തായാലെന്താ സഖാവെ ?- എം ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, യോഗിയുടെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാലും രംഗത്തെത്തി. ഉത്തര്‍പ്രദേശ് പോലെ, ജമ്മുകാശ്മീരും തമിഴ്നാടും പശ്ചിമബംഗാളും രാജസ്ഥാനും അരുണാചല്‍ പ്രദേശും കേരളവുമെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യോഗി ആദിത്യനാഥും ബിജെപിയും ഓര്‍ക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ഭൂമിശാസ്ത്രപരവും ജീവിത സംസ്‌കാരവുമായ് ബന്ധപ്പെട്ട പ്രാദേശിക വൈവിധ്യങ്ങളുണ്ടെങ്കിലും ഇന്ത്യയെന്ന ബഹുസ്വരതയെ നിലനിര്‍ത്തുന്നത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനതയാണ്. അവിടെ അധിവസിക്കുന്ന ജനതയെ മതത്തിന്റെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് ബിജെപി നിരന്തരം പയറ്റുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും വിവിധ മേഖലകളില്‍ അവരുടേതായ മേന്മകളും പൈതൃക മുദ്രകളും അവകാശപ്പെടാനുണ്ടാവും. പതിറ്റാണ്ടുകളായ് ആരോഗ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മേന്മകളെ സ്വീകരിക്കാനും കോട്ടങ്ങള്‍ പരിഹരിക്കാനുമാണ് ആര്‍ജ്ജവമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ യോഗി ചെയ്തത് കേരളീയരെ മൊത്തത്തില്‍ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications