കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാൺപൂരിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ യോഗി പോലീസ് വേട്ടയാടുന്നു: പികെ അബ്ദുറബ്ബ്

Google Oneindia Malayalam News

കോഴിക്കോട്: കാൺപൂരിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ യോഗി പോലീസ് വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുബ്ബ്. പോലീസ് അതിക്രമങ്ങൾക്ക് ഇരയായവരെ സന്ദർശിക്കാനും, യോഗി പോലീസിൻ്റെ ന്യൂനപക്ഷവേട്ടയിൽ പ്രതിഷേധിക്കാനുമാണ് മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീർ ഇന്നലെ കാൺപൂരിലെത്തിയത്. പക്ഷെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്ന യോഗി ആതിഥ്യനാഥിൻ്റെ പോലീസ് ബഷീർ സാഹിബിനെ വഴിയിൽ തടയുകയും തിരിച്ചയക്കുകയുമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

abdurabb

ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ ആത്മാവ് മതേതരത്വമാണെന്നും, മതേതരത്വമെന്നാൽ
മറ്റു മതങ്ങളെയോ, മത നേതാക്കളേയോ, വിശിഷ്ഠ വ്യക്തിത്വങ്ങളെയോ അവമതിക്കലോ, ആക്ഷേപിക്കലോ അല്ലെന്നും, സ്വന്തം മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളെയും, പ്രമാണങ്ങളെയും ആദരിക്കണമെന്നും, അതാണ് രാജ്യത്തിൻ്റെ പൈതൃകമെന്നും, മതേതരത്വത്തിൻ്റെ കാതലെന്നും ഈ രാജ്യം ഭരിക്കുന്നവർക്ക് തിരിച്ചറിവില്ലാതെ പോയിരിക്കുന്നു.

''3 വർഷം മുമ്പ് ഈ 'തെണ്ടി' എവിടെയായിരുന്നു, വൃത്തികെട്ടവന്‍'': സംവിധായകനെതിരെ പിസി ജോർജ്ജ്''3 വർഷം മുമ്പ് ഈ 'തെണ്ടി' എവിടെയായിരുന്നു, വൃത്തികെട്ടവന്‍'': സംവിധായകനെതിരെ പിസി ജോർജ്ജ്

ലോക മുസ്ലിംകൾ സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ അപമാനിക്കുകയും, അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുക വഴി ഇന്ത്യയുടെ ആത്മാവിനെയാണ് വർഗീയ ഫാഷിസ്റ്റുകൾ മുറിവേൽപ്പിച്ചിരിക്കുന്നത്. കോടാനുകോടി മനുഷ്യർ വിവിധ മതങ്ങളും, ജാതികളും, ഉപജാതികളുമായിക്കഴിയുന്ന, വിവിധ വേഷങ്ങൾ ധരിക്കുന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയെന്ന മഹത്തായ സംസ്കാരത്തെയാണ് ഫാഷിസ്റ്റുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര

ലോകരാജ്യങ്ങൾക്കിടയിൽ തലയുയർത്തി നിന്നിരുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിനിപ്പോൾ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവർ വർഗീയ ഫാഷിസ്റ്റുകളാണ്. മറ്റുള്ളവരുടെ വിശ്വാസാചാര സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കിയും, പ്രവാചകൻമാരെ വരെ അധിക്ഷേപിച്ചും ഒരു ഏകമതസംസ്കാരത്തെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കം എന്തു കൊണ്ടും പ്രതിഷേധാർഹമാണ്.

പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ വേട്ടയാടുന്നതിനെതിരെ പ്രതികരിക്കാൻ കാൺപൂരിലെത്തിയ പ്രിയപ്പെട്ട ഇ ടി മുഹമ്മദ് ബഷീർ സാഹിബിനെ തടയുക വഴി ജനപ്രതിനിധികൾക്കു പോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ് യോഗി പോലീസ്. ഫാഷിസ്റ്റ് കിരാതവാഴ്ചക്കെതിരെ പ്രതിഷേധിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യത്തിൽ യോജിച്ചുള്ള സമര മുന്നേറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. ഇ ടി മുഹമ്മദ് ബഷീറിനെ തടഞ്ഞ യു പി പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Yogi police hunt down protesters in Kanpur: PK Abdu Rabb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X