Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ യുവതിയ്ക്ക് അതിക്രൂരമായ ലൈംഗികപീഡനം, മൂത്രം കുടിപ്പിച്ചും മര്‍ദ്ദിച്ചും കൊടിയക്രൂരത

കൊച്ചി: മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കൊച്ചിയില്‍ നിന്ന് പുറത്ത് വരുന്നത്. യുവതിയെ ദിവസങ്ങളോളം ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് അതി ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്നതാണ് വാര്‍ത്ത. പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

കണ്ണൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് അതി കൂര്രമായ ശാരീരിക, ലൈംഗിക പീഡനങ്ങള്‍ അനുവഭവിക്കേണ്ടിവന്നത്. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമായി മുന്നോട്ട് പോവുകയാണ്. വിശദാംശങ്ങള്‍...

ലോക്ക് ഡൗണ്‍ കാലത്ത്

ലോക്ക് ഡൗണ്‍ കാലത്ത്

കൊവിഡ് ആദ്യ ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചിയില്‍ പെട്ടുപോയത്. മാര്‍ട്ടിന്‍ ജോസഫിനെ മുന്‍പരിചയം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കൊച്ചി നഗരത്തിലെ ഒരു ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.

പ്രശ്‌നം തുടങ്ങിയത്

പ്രശ്‌നം തുടങ്ങിയത്

ഒരു വര്‍ഷത്തോളം പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ 2021 ഫെബ്രുവരിയോടെ മാര്‍ട്ടിന്‍ ജോസഫ് ക്രൂരമായ ഉപദ്രവം തുടങ്ങുകയായിരുന്നു. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

ക്രൂരപീഡനം

ക്രൂരപീഡനം

രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ മാര്‍ട്ടിന്‍ അതി ക്രൂരമായ ഉപദ്രവങ്ങള്‍ തുടങ്ങി എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഫ്‌ലാറ്റിലെ മുറിയില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് പറയുന്നത്. യുവതിയുടെ ശരീരത്തില്‍ പൊള്ളലേല്‍പിക്കുകയും ചെയ്തു.യുവതിയുടെ ശരീരത്തിലെ മര്‍ദ്ദനത്തിന്റെ പാടുകളുടെ ദൃശ്യങ്ങള്‍ സഹിതമാണ് വാർത്താ ചാനലുകൾ ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

മൂത്രം കുടിപ്പിച്ചും ലൈംഗിക പീഡനം

മൂത്രം കുടിപ്പിച്ചും ലൈംഗിക പീഡനം

മര്‍ദ്ദനത്തില്‍ മാത്രം ഒതുങ്ങിയില്ല മാര്‍ട്ടിന്റെ ഉപദ്രവം. ലൈംഗികമായും യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. മൂത്രം കുടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ നഗ്ന വീഡിയോയും മാര്‍ട്ടി ചിത്രീകരിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്.

രക്ഷപ്പെട്ട് പരാതി നല്‍കി

രക്ഷപ്പെട്ട് പരാതി നല്‍കി

ഫെബ്രുവരി അവസാനത്തില്‍ യുവതി ഫ്‌ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയും നല്‍കി. പോലീസ് മാര്‍ട്ടിന്‍ ജോസഫിനെതിരെ കേസ് എടുക്കുകയും ചെയ്തു. പക്ഷേ, രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ജാമ്യത്തിന് ശ്രമം

ജാമ്യത്തിന് ശ്രമം

പ്രതി ഒളിവില്‍ ആണെന്നാണ് പോലീസിന്റെ വാദം. ഇയാള്‍ക്കായി പലതവണ തിരച്ചില്‍ നടത്തിയിരുന്നു എന്നാണ് പറയുന്നത്. എന്തായാലും ഇതിനിടെ മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സെഷന്‍സ് കോടതി അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.

കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ നടത്തിയ സമരം: ഹരിയാനയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

സിമ്പിള്‍ സാരി ലുക്കില്‍ തിളങ്ങി നടി ഭൂമിക ചൗള; പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+