ലാലേട്ടന്‍റെ 'വില്ലന്‍' കാണാനെത്തി വാളുവെച്ചു! പിന്നെ തീയേറ്ററിനുള്ളില്‍ വില്ലത്തരം! അടിച്ചുപൊളിച്ചു

  • By: Desk
Subscribe to Oneindia Malayalam

തൊടുപുഴ: മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ വില്ലന്‍ കാണാനെത്തിയ ആറംഗ സംഘം തീയേറ്റര്‍ അടിച്ചുപൊളിച്ചു. ഇടുക്കി കട്ടപ്പനയില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്.

കൊല്ലം ട്രിനിറ്റി സ്കൂളില്‍ രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി! കാക്കി കണ്ടതോടെ ശാന്തരായി...

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

കട്ടപ്പന രാമക്കല്‍മേട് സ്വദേശികളായ സൈജു(21), അന്‍ഷാദ്(27), രാഹുല്‍(20), അനീഷ്(25), അനൂപ്(23), അഖില്‍(26) എന്നിവരാണ് കട്ടപ്പന സന്തോഷ് തിയേറ്ററില്‍ അക്രമം നടത്തിയത്. വില്ലന്‍ കാണാനെത്തിയ യുവാക്കള്‍ വില്ലത്തരം കാണിച്ചതോടെ ഷോ തടസപ്പെടുകയും ചെയ്തു.

14കാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ! യുവാവ് പിടിയിൽ, ഫേസ്ബുക്ക് റോമിയോ! സംഭവം തിരുവനന്തപുരത്ത്

വില്ലന്‍...

വില്ലന്‍...

ശനിയാഴ്ച രാത്രി കട്ടപ്പന സന്തോഷ് തീയേറ്ററില്‍ മോഹന്‍ലാലിന്റെ വില്ലന്‍ സിനിമ കാണാനെത്തിയവരാണ് അക്രമം അഴിച്ചുവിട്ടത്.

 മദ്യപിച്ച്...

മദ്യപിച്ച്...

രാമക്കല്‍മേട് സ്വദേശികളായ ആറു പേരും നന്നായി മദ്യപിച്ച ശേഷമാണ് സന്തോഷ് തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്ക് എത്തിയത്.

വാളുവെച്ചു...

വാളുവെച്ചു...

ആറംഗ സംഘത്തിലൊരാള്‍ തീയേറ്ററിനുള്ളില്‍ ഛര്‍ദ്ദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തീയേറ്ററിനുള്ളില്‍ ഛര്‍ദ്ദിച്ചത് കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്യാനെത്തി.

കയ്യേറ്റം...

കയ്യേറ്റം...

ചോദ്യം ചെയ്യാനെത്തിയ സെക്യൂരിറ്റിയെ ആറു പേരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.

വിട്ടില്ല...

വിട്ടില്ല...

ജീവന്‍ രക്ഷിക്കാനായി തീയേറ്ററിലെ കണ്‍ട്രോള്‍ റൂമിലേക്ക് ഓടിക്കയറിയ സെക്യൂരിറ്റിയെ യുവാക്കള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചു.

അടിച്ചുതകര്‍ത്തു...

അടിച്ചുതകര്‍ത്തു...

സെക്യൂരിറ്റിയെ മര്‍ദ്ദിച്ച ആറംഗ സംഘം കണ്‍ട്രോള്‍ റൂമിലെ ക്യാബിനും, കമ്പ്യൂട്ടറും അടിച്ചുതകര്‍ക്കുകയും ചെയ്തു.

അറസ്റ്റ്...

അറസ്റ്റ്...

അക്രമാസക്തരായ യുവാക്കളെ പോലീസെത്തിയാണ് കീഴ്‌പ്പെടുത്തിയത്. യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

English summary
youngsters attacked theater while watching villain movie.
Please Wait while comments are loading...